പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരുടെ കുറവ്, ജനങ്ങള്‍ക്ക് ദുരിതം
കൊണ്ടോട്ടി:പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ സെക്രട്ടറി ഉള്‍പ്പടെയുളള ജീവനക്കാരുടെ കുറവ് ഓഫീസിലെത്തുന്നവരെ ദുരിതത്തിലാക്കുന്നു.വീടിന്റെ പ്ലാന്‍ അംഗീകാരത്തിനടക്കം നിരവധി തവണ കയറി ഇറങ്ങേണ്ട അവസ്ഥയാണ് ഉപഭോക്താക്കള്ക്കുളളത്.പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തികളും താളം തെറ്റുന്നുണ്ട്.
പഞ്ചായത്ത് സെക്രട്ടറി,ഓവര്‍സിയര്‍.ഹെഡ്ക്ലര്‍ക്ക് അടക്കം പഞ്ചായത്തില്‍ സ്ഥിരമായിട്ടില്ല.സെക്രട്ടറി സ്ഥലം മാറിപ്പോയിട്ട് മാസങ്ങളായി.പകരം ചാര്‍ജ് നല്കിയ അസി.സെക്രട്ടറി താല്‍ക്കാലിക അവധിയിലാണ്.തുടര്‍ന്ന് ചെറുകാവ് പഞ്ചായത്ത് സെക്രട്ടറിക്ക് ചാര്‍ജ് നല്‍കിയെങ്കിലും ഇയാളുടെ അച്ഛന് മരിച്ചതിനാല്‍ അവധിയിലായി.പളളിക്കല്‍ സെക്രട്ടറിക്കാണ് നിലവില്‍ ചാര്‍ജ് നല്‍കിയിരിക്കുന്നത്.രണ്ട് ഓവര്‍സിയര്‍ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ടും മാസങ്ങളായി.സാധാരക്കാരന് ആന്കൂല്യം നിഷേധിക്കുന്നതോടൊപ്പം പഞ്ചായത്തിന്റെ ലോക്കല്‍ ഫണ്ട് ഓഡിറ്റിംഗിന് പോലും ആളില്ലാത്ത അവസ്ഥയാണ്.ദിനേന നിരവധി പേരാണ് വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസിലെത്തുന്നത്.ഇവര്‍ വെറും കൈയോടെ മടങ്ങുന്നതും പഞ്ചായത്ത് അംഗങ്ങളോട് പരാതി പറയുന്നതും പതിവാണ്.ഓഫീസിലെ ഒഴിവുകള്‍ നികത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട് സര്‍ക്കാറില്‍ പരാതി നല്‍കിയിട്ടും നടപടികളായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."