HOME
DETAILS
MAL
ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ സിന്ധു ഇന്നിറങ്ങും
backup
September 17 2019 | 20:09 PM
ഡബിള്‍സില്‍ ശുഭപ്രതീക്ഷ
ഗ്വാങ്ചു: ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ നിലവിലെ ലോക ചാംപ്യന്‍ ഇന്ത്യയുടെ പി.വി സിന്ധു ഇന്നിറങ്ങും. മറ്റ് പ്രതീക്ഷകളായ സൈന നെഹ്വാളും കിഡംബി ശ്രീകാന്തും എച്ച്. എസ് പ്രണോയും ഇന്ന് കളിക്കുന്നുണ്ട്. അതേസമയം, ഇന്നലെ ഇന്ത്യക്കായി പുരുഷ ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും ഇറങ്ങിയ താരങ്ങള്‍ ജയിച്ചുകയറി. പുരുഷ ഡബിള്‍സില്‍ നിലവിലെ തായ്ലന്റ് ഓപ്പണ്‍ ചാംപ്യന്മാരായ സാത്വിക് സായ്രാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം കാനഡയുടെ ജെയ്സണ്‍ ആന്റണി- നൈല്‍ യാക്കുറ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍ 21-7,21-18. മിക്സഡ് ഡബിള്‍സില്‍ സാത്വികിനോടൊപ്പം ഇറങ്ങിയ അശ്വിനി പൊന്നപ്പ ലോക ഏഴാം നമ്പര്‍ ഇന്തോനേഷ്യന്‍ ജോടികളെ കടുത്ത പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്കോര്‍ 22-20,17-21,21-17.
ഏഴ് മാസങ്ങള്‍ക്ക് ശേഷം ബാഡ്മിന്റണ്‍ കോര്‍ട്ടിലിറങ്ങിയ മുന്‍ ചാംപ്യന്‍ കരോളിന മാരിന് നിലവിലെ ലോക ചാംപ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേത്രി നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."