ലൈംഗിക ചൂഷണങ്ങള്‍ ഉത്തരകൊറിയയില്‍ സാധാരണമെന്ന് റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗിക ചൂഷണങ്ങള്‍ ഉത്തരകൊറിയയില്‍ സാധാരണ സംഭവങ്ങളാണെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് (എച്ച്.ആര്‍.ഡബ്ല്യു) പറഞ്ഞു.
ഉ.കൊറിയയില്‍നിന്ന് പലായനം ചെയ്ത 62 പേരില്‍നിന്ന് ശേഖരിച്ച ബലാത്സംഗ, ലൈംഗിക ചൂഷണ കേസുകളുടെ അടിസ്ഥാനത്തിലാണ് എച്ച്.ആര്‍.ഡബ്ല്യു റിപ്പോര്‍ട്ട് തയാറാക്കിയത്. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം അഭിസംബോധനം ചെയ്യാത്ത പുരുഷാധികാരമുള്ള സംസ്‌കാരമാണ് ഉ.കൊറിയയിലുള്ളത്. അവര്‍ തങ്ങളെ പരിഗണിക്കുന്നത് ലൈംഗിക ഉപകരണങ്ങളായിട്ടാണെന്നും പുരുഷന്മാരുടെ ഔദാര്യത്താലാണ് തങ്ങള്‍ ജീവിച്ചതെന്നും രാജ്യത്ത്‌നിന്ന് പലായനം ചെയ്ത ഓ ജങ് ഹീ പറഞ്ഞു.
പീഡനങ്ങള്‍ അപൂര്‍വ സംഭവമായി ജനങ്ങള്‍ കാണുന്നില്ലെന്നും നിത്യജീവിതത്തിന്റെ ഭാഗമായി ഇത് മാറിയെന്നും ചില സ്ത്രീകള്‍ വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉയര്‍ന്ന പദവിയിലുള്ളവര്‍, ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍, പൊലിസ്, സൈന്യം തുടങ്ങിയവരും അതിക്രമം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാപകവും ആസൂത്രിതവുമായ രീതിയില്‍ ഉ.കൊറിയയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് 2014ല്‍ യു.എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലുകള്‍, തടവ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിര്‍ബന്ധിത ഭ്രൂണഹത്യ, ബലാത്സംഗം, ലൈംഗിക പീഡനം എന്നിവക്ക് നിര്‍ബന്ധിക്കുന്നെന്നും യു.എന്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."