എന്‍.ജി.ഒകള്‍ക്ക് വിദേശഫണ്ട്: ചട്ടങ്ങളില്‍ മാറ്റം വരുത്തി
ജീവനക്കാര്‍ മതപരിവര്‍ത്തന കേസുകളില്‍ പെട്ടിട്ടില്ലെന്ന് വ്യക്തമാക്കണം
ന്യൂഡല്‍ഹി: സര്‍ക്കാറേതര സംഘടനകള്‍ക്ക് വിദേശത്ത് നിന്ന് പണം സ്വരൂപിക്കുന്നതിനുള്ള ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തി. ഇനി മുതല്‍ ഫണ്ട് സ്വീകരിക്കുന്ന സംഘടനകളുടെ ജീവനക്കാരില്‍ ആരെങ്കിലും മതപരിവര്‍ത്തനം സംബന്ധിച്ച കേസില്‍ വിചാരണ നേരിടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാറിനെ മുന്‍കൂട്ടി അറിയിച്ചിരിക്കണം.
നേരത്തെ സര്‍ക്കാറേതര സംഘടനകളുടെ മേധാവികള്‍ക്ക് മാത്രമായിരുന്നു ഇത് ബാധകമായിരുന്നത്. വിദേശത്ത് നിന്ന് വ്യക്തിഗത സമ്മാനമായി ഒരു ലക്ഷം രൂപവരെ ഡിക്ലറേഷനില്ലാതെ സ്വീകരിക്കാം. നേരത്തെ ഇത് 25,000 രൂപയായിരുന്നു.
ഇതിനായി 2011ലെ വിദേശ സംഭാവനാ ചട്ടത്തിലാണ് സര്‍ക്കാര്‍ മാറ്റം വരുത്തിയത്. ഡിക്ലറേഷനില്‍ സംഘടനകളുടെ ഭാരവാഹികള്‍, ജീവനക്കാര്‍ തുടങ്ങിയ ആരും മതപരിവര്‍ത്തനം നടത്തുകയോ വര്‍ഗീയ വേര്‍തിരിവുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്തതിന് വിചാരണ നേരിടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നാണ് വിശദീകരിക്കേണ്ടത്. അതോടൊപ്പം സ്വീകരിക്കുന്ന തുക രാജ്യദ്രോഹം, രാജ്യത്ത് അക്രമമുണ്ടാക്കല്‍, മറ്റു പ്രചാരണങ്ങള്‍ തുടങ്ങിയവയ്ക്കായി ഉപയോഗിക്കില്ലെന്നും വകമാറ്റി ചിലവഴിക്കില്ലെന്നും വ്യക്തമാക്കിയിരിക്കണം.
വിദേശ യാത്ര നടത്തുമ്പോള്‍ അടിയന്തര ചികിത്സ നേടേണ്ട സാഹചര്യം വന്നാല്‍ ചികിത്സയുടെ സ്വഭാവം, ചെലവഴിച്ച പണം, അതിന്റെ ഇന്ത്യന്‍ രൂപയുമായി തട്ടിച്ചു നോക്കുമ്പോഴുള്ള മൂല്യം, പണത്തിന്റെ സ്രോതസ് തുടങ്ങിയവ തിരിച്ചെത്തി ഒരു മാസത്തിനകം അധികൃതരെ അറിയിച്ചിരിക്കണം. നേരത്തെ ഇത് രണ്ടുമാസമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."