നഗരസഭ നല്‍കിയിരുന്നത് താല്‍ക്കാലിക നമ്പര്‍; മുന്നറിയിപ്പും നല്‍കിയിരുന്നു
നഗരസഭ നല്‍കിയിരുന്നത് താല്‍ക്കാലിക നമ്പര്‍; മുന്നറിയിപ്പും നല്‍കിയിരുന്നു
കൊച്ചി: മരടിലെ വിവാദ ഫ്‌ളാറ്റുകള്‍ക്ക് നഗരസഭ നല്‍കിയിരുന്നത് താല്‍ക്കാലിക നമ്പറെന്ന് രേഖകള്‍. അണ്‍ ഓതറൈസ്ഡ് എന്ന് വ്യക്തമാക്കുന്ന യു.എ നമ്പറാണ് ഇപ്പോള്‍ വിവാദത്തിലായ രണ്ട് ഫ്‌ളാറ്റ് സമുച്ഛയങ്ങള്‍ക്ക് മരട് നഗരസഭ നല്‍കിയിരുന്നത്.
യു.എ നമ്പറില്‍ തുടങ്ങുന്ന ബില്‍ഡിങ് നമ്പറോടെ നല്‍കിയ താമസരേഖയില്‍ (ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ്) കോടതിയുടെ പ്രതികൂല വിധിവന്നാല്‍ ഒഴിയേണ്ടിവരുമെന്നും വ്യക്തമാക്കിയിരുന്നു. ഇതോടെ, കെട്ടിടം അനധികൃതമാണെന്ന് അറിയില്ലായിരുന്നുവെന്ന വാദമാണ് പൊളിയുന്നത്. ജെയിന്‍ ഹൗസിങ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നിവര്‍ നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ഛയങ്ങള്‍ക്കാണ് താല്‍ക്കാലിക നമ്പര്‍ നല്‍കിയിരുന്നത്.
ചട്ടങ്ങള്‍ പാലിക്കാതെ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്കാണ് വ്യവസ്ഥകളോടെ ഇത്തരത്തില്‍ യു.എ നമ്പര്‍ നല്‍കുന്നത്.
ഇതോടെ, ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ച് നിര്‍മാതാക്കള്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന നിലപാടിലേക്ക് ഫ്‌ളാറ്റുടമകള്‍ മാറുകയും ചെയ്തു.
രേഖകളെല്ലാം ശരിയാണെന്ന് ധരിപ്പിച്ചാണ് തങ്ങള്‍ക്ക് ഫ്‌ളാറ്റുകള്‍ കൈമാറിയതെന്നാണ് ഉടമകള്‍ വ്യക്തമാക്കുന്നത്. ഫ്‌ളാറ്റ് ഉടമകള്‍ക്കെതിരേ ജുഡിഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് മരട് ഭവന സംരക്ഷണ സമിതി അധ്യക്ഷന്‍ ഷംസുദ്ദീന്‍ കരുനാഗപ്പള്ളി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."