ഗൂഗിള്‍ പിക്‌സല്‍ Vs ഐഫോണ്‍ X; മികച്ച ക്യാമറയേത്?- ആനന്ദ് മഹീന്ദ്രയുടെ റിവ്യു ഇങ്ങനെ
ഐഫോണ്‍ ഉപയോക്താക്കളും മറ്റു ബ്രാന്‍ഡ് ഉപയോക്താക്കളും തമ്മിലുള്ള അവകാശ തര്‍ക്കങ്ങള്‍ക്ക് ആ ഫോണുകളുടെ ജന്മംമുതലുള്ള ചരിത്രമുണ്ട്. മികച്ച സൗകര്യം നല്‍കുന്ന ഫോണേത് എന്ന കാര്യത്തിലാണ് തര്‍ക്കം അനുസ്യൂതം തുടരുന്നത്. ഇപ്പോഴിതാ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ റിവ്യൂ ട്വറ്ററില്‍ ചര്‍ച്ചയാവുകയാണ്.
ഐഫോണ്‍ X നേക്കാളും തന്റെ പിക്‌സല്‍ ഫോണ്‍ നല്ല ചിത്രം പകര്‍ത്തിയിരിക്കുന്നു. സാംസങാണ് ഇതിനേക്കാള്‍ മെച്ചമെന്ന് ഞാന്‍ പറയുന്നു- ഈ സന്ദേശത്തോടെ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവച്ച ചിത്രമാണ് ചര്‍ച്ചയായത്. എന്നാല്‍ ആളുകള്‍ ഇതിനെതിരെ രംഗത്തെത്തി.
Manhattan moonscape. Have to admit, my pixel takes much sharper pics than my iPhone X. And I'm told the Samsung is even better? pic.twitter.com/WMPhGGlNRl
— anand mahindra (@anandmahindra) 14 September 2019
ഇതോടെ ഒരേ സമയം രണ്ടു ഫോണിലും ക്ലിക്ക് ചെയ്ത് അദ്ദേഹം താരതമ്യ ട്വീറ്റ് ചെയ്തു. ഗൂഗിള്‍ പിക്‌സല്‍, ഐഫോണ്‍ ത എന്നീ ഫോണുകളില്‍ ക്ലിക്ക് ചെയ്ത ചിത്രങ്ങള്‍ പങ്കുവച്ചാണ് ആനന്ദ് മഹീന്ദ്ര പുതിയ തര്‍ക്കത്തിലേക്ക് വാതില്‍ തുറന്നിരിക്കുന്നത്. ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലെ തെരുവില്‍ നിന്ന് ഒരേ സമയം രണ്ടു ഫോണുകളിലും ചെയ്ത ക്ലിക്കുകളാണ് അദ്ദേഹം വീണ്ടും ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.
Still experimenting with my pixel & my iPhone X here in manhattan. Just came out of a broadway show, did a simple point & shoot, same spot, same angle, same time. You be the judge. pic.twitter.com/bf1LoDrN61
— anand mahindra (@anandmahindra) 18 September 2019
എങ്കിലും ഐഫോണ്‍ സ്‌നേഹികള്‍ വിട്ടുകൊടുത്തില്ല. ആദ്യത്തേതിന് ക്ലാരിറ്റിയുണ്ടെങ്കിലും ഡെപ്ത്തുള്ളത് രണ്ടാമത്തെ ചിത്രത്തിനാണെന്ന് പലരും വാദിക്കുന്നു. ചിത്രങ്ങളിലെ ഓരോ ഘടകങ്ങളും ചൂണ്ടിക്കാട്ടിയാണ് പിന്നീടുള്ള ചര്‍ച്ച.
താരതമ്യം സത്യസന്ധമല്ലെന്നും പലരും പറഞ്ഞുകഴിഞ്ഞു. ബോര്‍ഡുകളിലെ അക്ഷരത്തെളിച്ചം ചൂണ്ടിക്കാണിച്ച് രണ്ടാമത്തെ ചിത്രമാണ് മികച്ചതെന്ന് ചിലര്‍ വാദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."