HOME
DETAILS
MAL
സ്ലാബ് ഇളകിമാറിയത് അപകടഭീഷണിയുയര്‍ത്തുന്നു
backup
November 02 2018 | 04:11 AM
അമ്പലപ്പുഴ: ജല അതോറിറ്റിയുടെ പൈപ്പ് സ്ഥാപിച്ചതിനു മേല്‍മൂടിയായി വച്ചിരുന്ന സ്ലാബ് ഇളകിമാറിയത് അപകടഭീഷണിയുയര്‍ത്തുന്നു. പുന്നപ്ര പവര്‍ ഹൗസ് റോഡില്‍ നിന്നു ശ്രീസുബ്രഹ്മണ്യക്ഷേത്രത്തിലേക്കു തിരിയുന്ന റോഡരുകില്‍ സ്ഥാപിച്ചിരിക്കുന്ന സ്ലാബാണ് ഇളകിമാറി കിടക്കുന്നത്.സ്കൂള്‍ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വാഹനത്തിന്റെ ചക്രങ്ങള്‍ കുഴിയില്‍ അകപ്പെടാന്‍ സാധ്യത ഏറെയാണ്. ഇവിടെ ഹമ്പും സ്ലാബുമാറിയ കുഴിയും ഒരുമിച്ചായതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. ക്ഷേത്രത്തിലേക്ക് നിരവധിയാളുകളും രാപകല്‍ ഭേദമില്ലാതെ കടന്നുപോകുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഒരു ഇരുചക്രയാത്രക്കാരന്‍ ഈ കുഴിയില്‍ വീണു പരുക്കേറ്റിരുന്നു. അധികൃതര്‍ക്കു നിരവധി പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നു നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."