കായലില്‍ പായല്‍ നിറയുന്നു; മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍
അരൂര്‍: കായലില്‍ ഉപ്പുവെള്ളം മാറിയതോടെ പോള പായല്‍ നിറയുന്നു. മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലായി. സമീപ പ്രദേശങ്ങളിലെ ചെറു ദ്വീപുകളില്‍ നിന്ന് മറുകരയിലെത്താന്‍ വള്ളങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് പായല്‍ തടസമാണ്.
ചെറുതും വലുതുമായ വള്ളങ്ങള്‍ യമഹ എന്‍ജിന്‍ ഉപയോഗിച്ചാണ് സഞ്ചരിക്കുന്നത്. ഇത്തരം വള്ളങ്ങളും മറുകര എത്താന്‍ ബുദ്ധിമുട്ടുന്നു. പ്രായമായവര്‍ വലിക്കുന്ന വള്ളങ്ങളെ മറ്റു യത്രക്കാര്‍ കൂടി സഹായിച്ചിട്ടാണ് ലക്ഷ്യത്തിലെത്തുന്നത്. കായലില്‍ ഉപ്പുവെള്ളം കയറിയാല്‍ മാത്രമേ പായല്‍ നശിക്കുകയുള്ളു. ഉപ്പുവെള്ളത്തില്‍ ഉണങ്ങുന്ന പായല്‍ കായലിന്റെ അടിത്തട്ടിലേക്ക് അടിയുന്നു.ഇത് ഊന്നിവലകള്‍ക്ക് ഭീഷണിയാണ് .
അരൂരിനോട് ചേര്‍ന്ന് കിടക്കുന്ന മാട്ടേല്‍, കാക്കത്തുരുത്ത് എന്നീ ദ്വീപ് നിവാസികള്‍ക്ക് പായല്‍ വന്നാല്‍ പിന്നെ ദുരിതകാലമാണ്.
പോളപായല്‍ ഉപയോഗിച്ച് ജൈവ വളങ്ങള്‍ ഉണ്ടാക്കാമെങ്കിലും അധികൃതര്‍ അതിന് മുന്‍കൈ എടുക്കാറില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഇന്ന് തങ്ങളുടെ ഉപജീവനത്തിനായി മറ്റു ജോലികള്‍ തിരഞ്ഞെടുക്കുന്നു. കായല്‍ മലിനീകരണം മൂലം മത്സ്യസമ്പത്ത് കുറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."