ഓട്ടുപാറ ആധുനിക മത്സ്യ മാര്‍ക്കറ്റ് തുറക്കാന്‍ വഴിയൊരുങ്ങുന്നു
വടക്കാഞ്ചേരി: നഗരസഭയുടെ ഹൃദയ ഭാഗത്ത് ഓട്ടുപാറയില്‍ ഒരു കോടി 3 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ആധുനിക മത്സ്യ മാര്‍ക്കറ്റ് ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം ആകുമ്പോഴും ഒരു സ്റ്റാളും ആരംഭിക്കാന്‍ കഴിയാതെ കെട്ടിടം അടച്ച് പൂട്ടി കിടക്കുകയും ചെയ്യുന്ന ആധുനിക മത്സ്യ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ വഴിയൊരുങ്ങുന്നു. വ്യവസായ കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും നഗരസഭ സെക്രട്ടറിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ എന്താണ് തടസമെന്ന് വ്യക്തമാക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം സുപ്രഭാതം വാര്‍ത്ത പുറത്ത് വിട്ടിരുന്നു.
കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ആധുനിക, ശുചിത്വ പൂര്‍ണ്ണമായ മത്സ്യമാര്‍ക്കറ്റുകളുടെ ശൃംഖലയില്‍ ഉള്‍പ്പെടുത്തിയാണ് ഓട്ടുപാറയില്‍ ആധുനിക മത്സ്യ മാര്‍ക്കറ്റ് കെട്ടിം നിര്‍മ്മിച്ചത് ഇതാണ് ആര്‍ക്കും ഒരു ഉപകാരവുമില്ലാതെ കിടക്കുന്നത്. 2015 സെപ്തംബര്‍ 25 നാണ് അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തത്. ആകെ 103. 45 ലക്ഷം രൂപയില്‍ നാഷ്ണല്‍ ഫിഷറീസ് ഡവലപ്പ്‌മെന്റ് ബോര്‍ഡ് 87 ലക്ഷം രൂപയും, സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 16. 45 ലക്ഷം രൂപയും അനുവദിച്ചിരുന്നു. 254. ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് മാര്‍ക്കറ്റ് നിര്‍മ്മിച്ചിട്ടുള്ളത്. സിങ്ക്,ഡ്രെയിന്‍, മത്സ്യം മുറിയ്ക്കുന്നതിനുള്ള സംവിധാനം, എന്നിവയോടു കൂടിയ 22 ഡിസ്പ്‌ളെ സ്റ്റാളുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ചില്‍ റൂം, ഇറ്റി പി സംവിധാനങ്ങള്‍ സവിശേഷതയാണ്.
അന്നത്തെ വടക്കാഞ്ചേരി പഞ്ചായത്ത് സ്ഥലത്ത് നിര്‍മ്മിച്ച മാര്‍ക്കറ്റ് കോര്‍പ്പറേഷന്‍ പഞ്ചായത്തിന് കൈമാറിയിരുന്നു. പഞ്ചായത്തിന്റെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നാക്കി മാര്‍ക്കറ്റിനെ മാറ്റുകയായിരുന്നു ലക്ഷ്യം. നിലവില്‍ കെട്ടിടത്തിന്റെ ചുമരുകള്‍ വീണ്ട് കീറാന്‍ ആരംഭിച്ചിട്ടുണ്ട്.
നിലവില്‍ സാമൂഹ്യ വിരുദ്ധരുടെ പിടിയിലാണ് കെട്ടിടം ഉദ്ഘാടന സമയത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡ് വരെ പൊട്ടി താഴെ വീണ് കഴിഞ്ഞു. മാര്‍ക്കറ്റിനോട് ചേര്‍ന്ന് പണി തീര്‍ത്ത ശുചി മുറികളുടെ പൂട്ട് തകര്‍ത്ത് സാമൂഹ്യ വിരുദ്ധര്‍ കയ്യടക്കി കഴിഞ്ഞു. ശുചി മുറികളിലെല്ലാം മദ്യ കുപ്പികള്‍ നിറഞ്ഞ് കിടപ്പാണ്. ടൈല്‍സുകളും, ക്ലോസെറ്റുകളും തകര്‍ന്ന് കിടപ്പാണ് പുലര്‍ച്ചെ മേഖലയിലെ മത്സ്യ തൊഴി ലാളികളുടെ മീന്‍ ഇറക്കുന്നതിനും മൊത്ത കച്ചവടത്തിനും മാത്രമാണ് ഇപ്പോള്‍ ഈ സ്ഥലം ഉപയോഗിക്കുന്നത് മാര്‍ക്കറ്റിന് പുറത്തും വഴിയോര ങ്ങളിലും കച്ചവടം ചെയ്യേണ്ട ഗതികേടിലാണ് കച്ചവടക്കാര്‍. അധികൃതരുടെ കടുത്ത അവഗണനയ്ക്ക് ഈ മാര്‍ക്കറ്റ് ഇരയാകുമ്പോള്‍ ജനങ്ങളുടെ നികുതി പണം ധൂര്‍ത്തടിക്കപ്പെടുകയാണ്. മൊയ്തീന്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ വലിയ പ്രതീക്ഷയിലാണ് മത്സ്യതൊഴിലാളികളും നാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."