യു.ഡി.എഫ് പ്രചാരണ വേദിയില്‍ പി.ജെ ജോസഫ്
പ്രവര്‍ത്തകര്‍ സ്വീകരിച്ചത് ഹര്‍ഷാരവങ്ങളോടെ
സ്വന്തം ലേഖകന്‍
കോട്ടയം: യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെത്തിയ പി.ജെ ജോസഫിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത് ഹര്‍ഷാരവങ്ങളോടെ.
പാലായില്‍ നടന്ന ആദ്യ കണ്‍വന്‍ഷനില്‍ വേദിയിലെത്തിയ ജോസഫിനെ കൂക്കിവിളികളോടെ എതിരേറ്റതും പ്രതിഛായാ മാസികയിലെ ലേഖനവും മൂലം ജോസഫ് വിഭാഗം ജോസ് ടോമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് യു.ഡി.എഫ് നേതാക്കള്‍ ഇടപെട്ട് നടത്തിയ പ്രശ്‌നപരിഹാര ശ്രമങ്ങളുടെ ഫലമായാണ് ജോസഫ് ഇന്നലെ യോഗത്തില്‍ പങ്കെടുത്തത്. യോഗം തുടങ്ങിക്കഴിഞ്ഞാണ് ജോസഫ് വേദിയിലെത്തിയത്. വന്നയുടന്‍ സ്ഥാനാര്‍ഥി ജോസ് ടോം വേദിയിലെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റുചെന്ന് ജോസഫിനെ ഹസ്തദാനം നല്‍കി സ്വീകരിച്ചു. പിന്നീട് ഇരുവരും ചേര്‍ന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.
സദസില്‍ നിന്നുള്ള പ്രതികരണത്തില്‍ ജോസഫ് സന്തുഷ്ടനായാണ് കാണപ്പെട്ടത്. പിന്നീട് 14 മിനിറ്റോളം നീണ്ട പ്രസംഗത്തിലുടനീളം കെ.എം മാണിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചാണ് ജോസഫ് സംസാരിച്ചത്. എന്നാല്‍ ജോസ് കെ.മാണിയെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നത് ശ്രദ്ധേയമായി.
ജോസഫ് വിഭാഗത്തിലെ മറ്റു നേതാക്കളാരും വേദിയിലെത്തിയിരുന്നില്ല. ഇന്ന് നടക്കുന്ന പ്രചാരണ പരിപാടികളിലൊന്നില്‍ പി.ജെ ജോസഫ് ഉണ്ടാകുമെന്ന് യു.ഡി.എഫ് നേതൃത്വം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."