ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി കാറ്റില്‍പ്പറത്തി, 31 ക്വാറികള്‍ക്കു കൂടി അംഗീകാരം
പാലക്കാട്: കഴിഞ്ഞവര്‍ഷം പുറത്തുവന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി പ്രകാരം 25 ഹെക്ടറില്‍ താഴെയുള്ള ഖന നങ്ങള്‍ക്കും പാരിസ്ഥിതികാഘാതപഠനം നിര്‍ബന്ധമായി നടപ്പിലാക്കണമെന്നിരിക്കെ സംസ്ഥാനത്ത് 31 കരിങ്കല്‍ ക്വാറികള്‍ക്കു കൂടി പുതിയതായി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് അംഗീകാരം നല്‍കി.
തിരുവനന്തപുരത്ത് 18, കൊല്ലം 7, പത്തനംതിട്ട 6 എന്നിങ്ങനെ ക്വാറികള്‍ തുറക്കാനാണ് തീരുമാനം. മറ്റു വകുപ്പുകളുടെ അനുമതി കൂടി ലഭിച്ചാലുടന്‍ പാറപൊട്ടിക്കാന്‍ റവന്യൂ വകുപ്പ് അനുമതി നല്‍കും. ഇതോടെ വന്‍കിട നിര്‍മാണ കമ്പനിയായ അദാനി തുറമുഖ കമ്പനിക്കും അനുമതിയായി.
2015ലെ മൈനിങ് ചട്ടം പാലിക്കാതെയാണ് പുതിയ അനുമതി.
25 ഹെക്ടര്‍ വരെയുള്ള ക്വാറികളെ പാരിസ്ഥിതിക ആഘാത പഠനത്തില്‍നിന്ന് ഒഴിവാക്കി കൊണ്ടുള്ള വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 2016 ജനുവരി 15ന് പുറത്തിറക്കിയ വിജ്ഞാപനം ദീപക് കുമാര്‍ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് ഹരിയാന കേസില്‍ സുപ്രിം കോടതി ഉത്തരവിന് ഘടകവിരുദ്ധമാണെന്ന് ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിനു മുന്‍പായി പൊതുജനാഭിപ്രായം തേടണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
പാരിസ്ഥിതിക അനുമതിക്കായി പാരിസ്ഥിതിക ആഘാത പഠനവും, എന്‍വിറോണ്‍മെന്റ് മാനേജ്‌മെന്റ് പ്ലാനും സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ അതോറിറ്റിക്ക് സമര്‍പ്പിക്കണം.
25 ഹെക്ടറിന് താഴെയുള്ള ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിനായി കലക്ടറുടെ അധ്യക്ഷതയില്‍ രൂപീകരിച്ച ജില്ലാ തല പരിസ്ഥിതികാഘാത നിര്‍ണയ അതോറിറ്റികള്‍ക്ക് അതിനുള്ള സാങ്കേതിക പരിജ്ഞാനം ഉണ്ടാകില്ലെന്നും, ഇനി മുതല്‍ എല്ലാ ഖന ന അനുമതികളും സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ അതോറിറ്റിയില്‍നിന്ന് വേണം നേടാനെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
ഇപ്പോള്‍ റവന്യൂ വകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് ക്വാറികള്‍ തുറക്കാനുള്ള നീക്കം നടക്കുന്നത്.
പരിസ്ഥിതി ആഘാത പഠനമോ ചര്‍ച്ചയോ നടത്തിയിട്ടില്ല. ഭൂഗര്‍ഭജലവിതാനത്തെപ്പറ്റി പഠിച്ചിട്ടില്ല.വിഴിഞ്ഞം തുറമുഖം പദ്ധതി നിര്‍മാണത്തിന് ക്വാറികള്‍ തുറക്കുന്നതെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ സംസ്ഥാനത്തില്‍ നിന്നു അദാനി ഗ്രൂപ്പ് ഇതിനായി കല്ലു വാങ്ങുന്നില്ല.
പകരം കരാര്‍ വ്യവസ്ഥ ലംഘിച്ച് കമ്പനി തന്നെ നേരിട്ട് സര്‍ക്കാര്‍പാറ ചുളുവിലക്ക് പൊട്ടിച്ചെടുക്കുകയാണ്.
ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ ബിനാമികള്‍ ആയി രംഗത്തുണ്ട്.
31 ക്വാറികള്‍ കൂടി തുറക്കുന്നതോടെ കേരളത്തിലെ പരിസ്ഥിതി കൂടുതല്‍ ആഘാതം നേരിടും. അദാനി തുറമുഖ കമ്പനിക്ക് ചട്ടം ലംഘിച്ചു വലിയ അളവില്‍ ഇതിനകം തന്നെ ഒരു ക്വാറി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
ജെം ഗ്രാനൈറ്റിസ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള അടച്ചുപൂട്ടിയ ക്വാറിയില്‍ പാറപൊട്ടിക്കാനാണ് വീണ്ടും പെര്‍മിറ്റ് നല്‍കിയത്.
2017 ജനുവരിയില്‍ പാട്ടക്കാലാവധി അവസാനിച്ചെങ്കിലും പുതുക്കാന്‍ കമ്പനി അപേക്ഷിച്ചിരുന്നില്ല. എന്നിട്ടും അളവുകോലും നിശ്ചയിക്കാതെ ആണ് ഇവര്‍ക്ക് പാറപൊട്ടിക്കാന്‍ അനുമതി നല്‍കിയത്. ടണ്ണിന് 26 രൂപ മാത്രമാണ് സര്‍ക്കാര്‍ ഈടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."