അങ്കണവാടികള്‍ ഘട്ടംഘട്ടമായി പരിഷ്‌കരിക്കും: മന്ത്രി ശൈലജ ടീച്ചര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികള്‍ ഘട്ടംഘട്ടമായി നവീകരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍.
നിലവിലെ അങ്കണവാടികള്‍ പരിഷ്‌കരിച്ച് പ്രീ സ്‌കൂള്‍ നിലവാരത്തിലേക്കു കൊണ്ടുവരാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അങ്കണവാടിയുടെ കരിക്കുലം പരിഷ്‌കരിക്കുകയും മോഡ്യുളുകള്‍ ഉണ്ടാക്കുകയും ചെയ്യും. ഇതോടൊപ്പം അങ്കണവാടി ജീവനക്കാര്‍ക്കു മതിയായ പരിശീലനം നല്‍കുകയും ചെയ്യുമെന്നു മന്ത്രി പറഞ്ഞു.
വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ചുവരുന്ന ദേശീയ പോഷകാഹാര വാരാചരണത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വനിത ശിശുവികസന വകുപ്പിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം, അങ്കണവാടി ജീവനക്കാരുടെ യൂനിഫോം വിതരണോദ്ഘാടനം, ശൈശവകാല പോഷകാഹാര ബോധവത്ക്കരണ ലഘുലേഖ പ്രാകാശനം, പോഷകാഹാര പ്രദര്‍ശന വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവയും മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ് അധ്യക്ഷനായി. വനിതാ ശിശുവികസന ഡയരക്ടര്‍ ഷീബജോര്‍ജ് ഐ.എ.എസ്, വാര്‍ഡ് കൗണ്‍സിലര്‍ ഐഷ ബേക്കര്‍, അഡിഷനല്‍ ഡയരക്ടര്‍ വി.എസ് വേണു ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."