ചക്ലിയന്‍ സമുദായാംഗങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: ജാതി വിവേചനത്തെ തുടര്‍ന്നു വീടുവിട്ട് ക്ഷേത്രത്തില്‍ കഴിയേണ്ടി വന്ന മുതലമട പഞ്ചായത്തിലെ ചക്ലിയന്‍ സമുദായാംഗങ്ങള്‍ക്ക് വീടുകളിലേക്ക് തിരികെയെത്താന്‍ പൊലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി.
മുതലമട ഗ്രാമപഞ്ചായത്തിലെ ഗോവിന്ദാപുരത്തെ തൊട്ടുകൂടായ്മയെക്കുറിച്ച് അന്വേഷിക്കണമെന്നും പൊലിസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ശിവരാജ്, സെന്തില്‍ കുമാര്‍ തുടങ്ങിയവര്‍ നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കടുത്ത ജാതി വിവേചനത്തിന്റെ പേരില്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ഗോവിന്ദാപുരത്ത് ഒരു ക്ഷേത്രത്തില്‍ കഴിയുന്ന ഇവര്‍ക്ക് വീടുകളിലേക്ക് തിരിച്ചെത്തി സാധാരണ ജീവിതം നയിക്കാന്‍ കഴിയുന്ന തരത്തില്‍ സംരക്ഷണം നല്കാന് പാലക്കാട് എസ്.പിക്കും ഡി.വൈ.എസ്.പിക്കുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്.
അയിത്തമാരോപിച്ച് ചക്ലിയന്‍ സമുദായാംഗങ്ങളെ ആക്രമിക്കുന്നുവെന്ന ആരോപണത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും മുതലമട പഞ്ചായത്ത്, സാമൂഹ്യ നീതി വകുപ്പ് തുടങ്ങിയവരും വിശദീകരണം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."