HOME
DETAILS

ഗതാഗതനിയന്ത്രണവും ഘോഷയാത്രകളും യാത്രക്കാരെ ദുരിതത്തിലാക്കുന്നു

  
backup
November 02 2018 | 07:11 AM

%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%98%e0%b5%8b%e0%b4%b7%e0%b4%af%e0%b4%be

ഒലവക്കോട്: നഗരത്തില്‍ അടിക്കടിയുണ്ടാകുന്ന ജാഥകളും സമരപരിപാടികളും വാഹന-കാല്‍നട യാത്രക്കാര്‍ക്കു ദുരിതമാകുന്നു. നഗരത്തില്‍ നടക്കുന്ന സമരപരിപാടികളുടെയും ജാഥകളുടെയും ഘോഷയാത്രകളുടെയും ഭാഗമായി നടക്കുന്ന ഗതാഗതക്രമീകരണമാണ് ജനങ്ങളെ ഏറെ ദുരിതത്തിലാക്കുന്നത്. ഞായറാഴ്ച്ച കോട്ടമൈതാനത്തു നടന്ന സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നഗരത്തില്‍ ഘോഷയാത്ര കാല്‍നടയാത്രക്കാരെപ്പോലും ദുരിതത്തിലാക്കിയിരുന്നു.
അഞ്ച് മണിക്ക് വിക്ടോറിയ കോളജില്‍നിന്നുമാരംഭിച്ച ജാഥ ഒരുമണിക്കൂറിലധികം നീണ്ടുനിന്നതാണ് നഗരത്തിലെത്തിയവരെ വട്ടം കറക്കിയത്. മിക്കയിടത്തും കാല്‍നടയാത്രക്കാരെപ്പോലും റോഡുമുറിച്ചു കടക്കാന്‍ ജാഥയിലുള്ളവര്‍ അനുവദിക്കാത്തത് വാക്കുതര്‍ക്കങ്ങള്‍ക്കിടയാക്കി.
ഇതിനുപുറമെയായിരുന്നു നഗരത്തില്‍ നടപ്പിലാക്കിയ ഗതാഗതപരിഷ്‌ക്കാരത്തില്‍പെട്ട് പലരും നട്ടംതിരിഞ്ഞത്. ഞായറാഴ്ച്ച മോയന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെ-ടെറ്റ് പരീക്ഷക്കെത്തിയ നൂറുകണക്കിനു വിദ്യാര്‍ഥികളും ഒലവക്കോട് ഭാഗത്തേക്കെത്താന്‍ കഴിയാതെ ദുരിതത്തിലായിരുന്നു.
വിക്ടോറിയ കോളജില്‍നിന്നുമുള്ള ജാഥകള്‍ താരേക്കാട് വരെയുള്ള ഭാഗത്തെ റോഡില്‍ ഒരു വശത്തുകൂടിയാണ് പോകുന്നതെന്നിരിക്കെ ഈ റോഡില്‍ മറുവശത്തുകൂടി ബസ് സര്‍വിസ് സാധ്യമാക്കാമായിരുന്നു. മലമ്പുഴ, റെയില്‍വേ കോളനി ബസുകളും കോഴിക്കോട് ഭാഗത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകളും ഇതുവഴി സുഗമമായി സര്‍വിസ് നടത്താമായിരുന്നു. പലയിടത്തും നിയമപാലകര്‍ ഉണ്ടായിരുന്നെങ്കിലും കാല്‍നടയാത്രക്കാരെ റോഡുമുറിച്ചുകടത്തുന്ന കാര്യത്തില്‍ നിസഹായവസ്ഥയായിരുന്നു.
മാസങ്ങള്‍ക്കുമുന്‍പ് സുല്‍ത്താന്‍പേട്ടയില്‍ പൊതുവഴിയടച്ച് നടത്തിയ പാര്‍ട്ടി സമ്മേളനവും വാഹനയാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമായിരുന്നു. ഇത്തരത്തില്‍ നഗരത്തില്‍ സമ്മേളനങ്ങളും ജാഥകളും ഘോഷയാത്രകളുമൊക്കെ നടത്തുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡുമുറിച്ചു കടക്കാനും ചെറുകിടവാഹനങ്ങള്‍ക്ക് കടന്നുപോവാനുമുള്ള സൗകര്യങ്ങളൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് മാത്രമല്ല നഗരത്തിലെ ഗതാഗതനിയന്ത്രണത്തെപ്പറ്റി മുന്‍കൂട്ടി അറിയുക്കുകയും കാല്‍നട-വാഹനയാത്രക്കാരെ ദുരിതത്തിലാക്കുന്ന ഇത്തരം നടപടികളില്‍ നിയമപാലകസംവിധാനങ്ങള്‍ സുതാര്യമാക്കണമെന്നുമുള്ള ജനകീയാവശ്യം ശക്തമാവുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  29 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago