HOME
DETAILS

കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ കൊല്‍ക്കത്ത ജാധവ്പൂര്‍ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ തടഞ്ഞു; മുടിയില്‍പിടിച്ച് തള്ളിയതായി മന്ത്രിയുടെ ആരോപണം, സര്‍വകലാശാല പൊലിസ് വളഞ്ഞു

  
backup
September 19 2019 | 15:09 PM

babul-supriyo

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ കൊല്‍ക്കത്തയിലെ ജാധവ്പൂര്‍ യൂനിവേഴ്‌സിറ്റിയില്‍ ഇടത് അനുകൂല വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. തന്റെ കാര്‍ തടഞ്ഞ വിദ്യാര്‍ഥികള്‍ അപമര്യാദയായി പെരുമാറിയതായും മുടിയില്‍ പിടിച്ച് തള്ളിയതായും കേന്ദ്രമന്ത്രി ആരോപിച്ചു. മന്ത്രി ഇപ്പോഴും ക്യാംപസില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാന ഗവര്‍ണറും സര്‍വകലാശാല ചാന്‍സിലറുമായ ജഗ്ദീപ് ദങ്കറും സംഭവസ്ഥലത്തുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കോളജിലെ എ.ബി.വി.പി സംഘടിപ്പിച്ച സെമിനാറില്‍ സംബന്ധിക്കാനാണ് കേന്ദ്രമന്ത്രി എത്തിയത്. എന്നാല്‍ എസ്.എഫ്.ഐ, എ.എഫ്.എസ്.യു തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ കരിങ്കൊടി വീശി മന്ത്രിയുടെ കാര്‍ തടയുകയായിരുന്നു. ബാബുല്‍ സുപ്രിയോ ഗോ ബാക്ക് വിളിക്കുകയും ചെയ്തു. തങ്ങള്‍ നക്‌സലുകളാണെന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് വിദ്യാര്‍ഥികള്‍ തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതായി സുപ്രിയോ പറഞ്ഞു.

താന്‍ ഇവിടെ രാഷ്ട്രീയ കളിക്കാന്‍ വേണ്ടി വന്നതല്ല, എന്നാല്‍ വിദ്യാര്‍ഥികളുടെ മനോഭാവം എന്നില്‍ ഞെട്ടലുളവാക്കി. ചിലര്‍ തന്റെ മുടി പിടിച്ച് തള്ളിയതായും അദ്ദേഹം ആരോപിച്ചു. അതേസമയം സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സുരന്‍ജന്‍ ദാസ് വിദ്യാര്‍ഥികളുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago
No Image

രണ്ടു കോടി രൂപ ആവശ്യപ്പെട്ട് സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍

National
  •  a month ago
No Image

മായക്കാഴ്ചയല്ല, ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  a month ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  a month ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago