അമിത്ഷാക്ക് വീട്ടില്‍ ഭക്ഷണം നല്കിയ ഗ്രാമീണന് ബി.ജെ.പി വിട്ട് ബി.ജെ.ഡിയില്‍ ചേര്‍ന്നു
ഭുവനേശ്വര്‍: കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്ക് സ്വന്തം വീട്ടില്‍ നിന്ന് ഭക്ഷണം നല്കിയപ്പോള് ഒഡിഷയിലെ ഗഞ്ജം ജില്ലയിലെ ഭൂരഹിതനായ കര്ഷകന് നബിന് സ്വെയ്നിന് ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം തന്റെ ദുരിതം തിരിച്ചറിഞ്ഞ് ഒരു വീടുവയ്ക്കാന്‍ ഭൂമി നല്കാന് നടപടി സ്വീകരിക്കുമെന്നായിരുന്നു കര്ഷകന് ചിന്തിച്ചിരുന്നത്. അക്കാര്യം അമിത്ഷാ അദ്ദേഹത്തിന് ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ നാളുകള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് നിരാശനായ ഈ കര്ഷകന് മുന്നില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുതന്നെ വീട് വയ്ക്കാന്‍ ഭൂമി നല്‍കുമെന്ന് ഉറപ്പു നല്കി.
ഏതാനും നാളുകള്‍ക്കകം ഭൂമി ലഭിക്കുമെന്നാണ് വിവരം. ഇതേതുടര്‍ന്ന് നവീന്‍ ബി.ജെ.പിയില്‍ നിന്ന് രാജിവച്ച് ബി.ജെ.ഡിയില്‍ ചേരുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ബിജു പക്കാ ഘര്‍ യോജന പദ്ധതി പ്രകാരം ഭൂമിക്ക്പുറമെ വീടും നല്‍കുമെന്നും സര്‍ക്കാര്‍ അദ്ദേഹത്തെ അറിയിച്ചു. ബംഗാളിലെ നക്സല്‍ബാരിയിലും ഇതേ രീതിയില്‍ ഒരു വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് അവര്‍ക്ക് വീട് നല്‍കുമെന്ന് അമിത്ഷാ ഉറപ്പ് നല്‍കിയിരുന്നു. കാത്തിരുന്ന് മടുത്ത ബി.ജെ.പിക്കാരായ രാജു മഹാലിയും ഭാര്യ ഗീതയും ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."