കന്നുകാലി നിരോധനവും, മദ്യനയവും ജനദ്രോഹം: ദേശീയ മനുഷ്യാവകാശ സമിതി
വടക്കാഞ്ചേരി: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലികശാപ്പ് നിരോധന ഉത്തരവും സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവും ജനദ്രോഹ തീരുമാന ങ്ങളാണെന്ന് ദേശീയ മനുഷ്യാവകാശ സമിതി ആരോപിച്ചു. ജനാധിപത്യ മതേതര രാഷ്ട്രെമായ ഭാരതത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരെ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിയ്ക്കും. സ്വാതന്ത്ര്യ ദിനത്തില്‍ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രകടനം നടത്താനും തീരുമാനമായി. സമിതിയുടെ ദേശീയ സംസ്ഥാന നേതൃയോഗം ദേശീയ ചെയര്‍മാന്‍ പ്രൊഫസര്‍ പുന്നയ്ക്കല്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ദിലീപ് ചെറിയനാട് അധ്യക്ഷനായി. അഡ്വ. സി.വി ആന്റണി, കെ.എ ഗോവിന്ദന്‍, കെ. നന്ദകുമാര്‍, ദേവകി ചെമ്പൂക്കാട്ട്, ശ്രീദേവി അമ്പലപുരം, ടി.എന്‍ നമ്പീശന്‍, സി.ആര്‍ രാധാകൃഷ്ണന്‍ , ടി.സി ഭരതന്‍, എച്ച്.വി കുറുപ്പ്, കെ.എ വാസു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."