ഗള്‍ഫ് എയര്‍ പിരിച്ചുവിട്ട ബഹ്റൈന്‍ ജീവനക്കാരെ തിരിച്ചെടുക്കാന്‍ നിര്‍ദേശം
മനാമ: ബഹ്റൈന്‍ വിമാന കമ്പനിയായ ഗള്‍ഫ് എയര്‍ പിരിച്ചുവിട്ട ബഹ്റൈന്‍ പൗരത്വമുള്ള ജീവനക്കാരെയെല്ലാം തിരിച്ചെടുക്കാന്‍ എക്സിക്യൂട്ടീവ് മാനേജ്മെന്റിന് കമ്പനി എക്സിക്യൂട്ടീവ് കമ്മിറ്റി നിര്‍ദേശം നല്കി. ബഹ്റൈനികളായ ജീവനക്കാരുടെ അവകാശങ്ങള്‍ സ്വദേശി തൊഴില്‍ ശക്തി ഉപയോഗപ്പെടുത്താനും സാധിക്കണമെന്നാണ് കമ്പനിയുടെ നിലപാട്. എക്സിക്യൂട്ടീവ് മാനേജ്മെന്റിന്റെ നടപടി പുന:പ്പരിശോധിക്കാനും പിരിച്ചുവിട്ട മുഴുവന്‍ ബഹ്റൈനി ജീവനക്കാരേയും ജോലിയില്‍ തിരിച്ചെടുക്കാനുമാണ് കമ്പനി അംഗീകരിച്ചിട്ടുള്ളതെന്ന് ബന്ധപ്പട്ടവരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
കമ്പനി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പുന:സംഘടന, അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പഠനം നടത്താനും യോഗം തീരുമാനിച്ചു. കമ്പനി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സ്വീകരിച്ചിട്ടുള്ള സ്ട്രാറ്റജികള്‍ ഫലം കണ്ടതായി യോഗം വിലയിരുത്തി.1950 തിലാണ് ബഹ്റൈന്‍ വിമാന കമ്പനിയായ ഗള്‍ഫ് എയര്‍ പ്രവര്‍ത്തനമാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."