ആരോഗ്യ കേരളം പുരസ്കാരം ഏറ്റുവാങ്ങി
പേരാമ്പ്ര: 2015-16 വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ കേരളം പുരസ്കാരം നൊച്ചാട് പഞ്ചായത്ത് അധികൃതര്‍ ഏറ്റു വാങ്ങി. സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനമാണ് നൊച്ചാട് പഞ്ചായത്ത് നേടിയത്.
2015ല്‍ ആരംഭിച്ച ആരോഗ്യ സുരക്ഷാ ഗ്രാമം പദ്ധതി, ആരോഗ്യ ബോധവല്കരണ ക്ലാസുകള്‍, പകര്‍ച്ച വ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധയജ്ഞങ്ങള്, അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി നടത്തിയ രോഗ നിര്‍ണയ ക്യാമ്പുകള്‍, പഞ്ചായത്തിനെ മാലിന്യ മുക്ത ഗ്രാമമായി പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ ജൈവ-അജൈവ മാലിന്യങ്ങളുടെസംസ്കരണം, എന്നീ പ്രവര്‍ത്തനങ്ങളിലെ മികവ് പരിഗണിച്ചാണ് പഞ്ചായത്തിന് അംഗീകാരം ലഭിക്കുന്നത്.
തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എന്‍ ശാരദ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ.ടി.ബി കല്പത്തൂര്, ഭരണ സമിതി അംഗം ശോഭന വൈശാഖ്, മെഡിക്കല്‍ ഓഫിസര്‍ സൂരജ് കെ.രാജ്, ജെ.എച്ച്.ഐ ഷിജി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."