സമകാലീന സാഹചര്യത്തില്‍ ഇന്ത്യയില്‍ സോഷ്യലിസം കെട്ടിപ്പടുക്കുക എന്നത് വലിയ വെല്ലുവിളി: പ്രകാശ് കാരാട്ട്
തൃശൂര്‍: സമകാലീന സാഹചര്യത്തില്‍ ഇന്ത്യയില്‍ സോഷ്യലിസം കെട്ടിപ്പടുക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. രാജ്യത്തെ ജാതീയത സോഷ്യലിസത്തിന്റെ വളര്‍ച്ചയ്ക്ക് തടസമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. തൃശൂരില്‍ സംഘടിപ്പിച്ച ഇ.എം.എസ്. സ്മൃതിയുടെ ഭാഗമായി സോഷ്യലിസത്തിലേക്കുള്ള പാത എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പ്രകാശ് കാരാട്ട്. സോഷ്യലിസം രാജ്യത്ത് കെട്ടിപ്പടുക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്,. മുതലാളിത്തവും ജാതീയതയും സോഷ്യലിസത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഒരു വിപ്ലവപാര്‍ട്ടിക്കു മാത്രമേ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് സോഷ്യലിസം എന്ന ആശയത്തിലേക്ക് രാജ്യത്തെ കൈപിടിച്ചുയര്‍ത്താന്‍ സാധിക്കൂ എന്നും കാരാട്ട് പറഞ്ഞു. മതവും മതവര്‍ഗീയതയും വലിയ യാഥാര്‍ഥ്യങ്ങളായി ഇന്ത്യയില്‍ നിലനില്‍ക്കുമ്പോള്‍ കേവലം ഒരു പഞ്ചായത്തിലോ ചെറുസമൂഹത്തിലോ മാത്രമായി സോഷ്യലിസം കെട്ടിപ്പടുക്കുന്നത് സോഷ്യലിസത്തിന്റെ പൂര്‍ണതയിലെത്തിക്കാന്‍ സാധിക്കില്ലെന്ന് സമാന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണത്തില്‍ എം സ്വരാജ് എം.എല്‍.എ പറഞ്ഞു. അതേസമയം ലോക മാധ്യമങ്ങള്‍ പോലും ഉദ്ദരിച്ച കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സോഷ്യലിസമെന്ന യാഥാര്‍ഥ്യത്തിലേക്ക് മുന്നേറുകയാണെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു. സംഗീത നാടക അക്കാദമി റിജണല്‍ തിയ്യറ്ററില്‍ നടന്ന സമ്മേളനത്തില്‍ എം എം വര്‍ഗീസ് അധ്യക്ഷനായി. സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍, കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ, ഇ.എം രാധ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."