HOME
DETAILS

ജനാധിപത്യത്തിന്റെ ചിറകരിയപ്പെടുമ്പോള്‍

  
backup
September 20 2019 | 19:09 PM

%e0%b4%9c%e0%b4%a8%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9a%e0%b4%bf%e0%b4%b1%e0%b4%95%e0%b4%b0

രണ്ടാം മോദി ഭരണത്തിന്റെ ആരംഭത്തിലെ പല നടപടികളും ജനമനസുകളില്‍ ഭയാശങ്കകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ 1952ന് ശേഷം ഏറ്റവും കൂടുതല്‍ നിയമനിര്‍മാണം നടന്നത് കഴിഞ്ഞ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിലാണ്. കാര്യമാത്ര പ്രസക്തമായ യാതൊരു ചര്‍ച്ചകളും കൂടാതെ 32 ബില്ലുകളാണ് പാസാക്കിയത്. നിയമനിര്‍മാണത്തിനായുള്ള സര്‍ക്കാരിന്റെ ധൃതിയാണ് ഇതിലൂടെ പ്രകടമാക്കിയത്. നിയമനിര്‍മാണത്തിന് മുന്‍പ് ബില്ലുകള്‍ രാജ്യം വിശദമായി ചര്‍ച്ച ചെയ്യുമെന്ന പ്രധാനമന്ത്രിയുടെ ആരംഭത്തിലെ പ്രഖ്യാപനങ്ങള്‍ വെറും ജലരേഖയായി. കശ്മിര്‍ പുനഃസംഘടനാ ബില്‍, മുസ്‌ലിം വനിതാ വിവാഹ സംരക്ഷണ ബില്‍, വിവരാവകാശ ഭേദഗതി ബില്‍, യു.എ.പി.എ ഭേദഗതി ബില്‍ എന്നിവ ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന നിയമനിര്‍മാണങ്ങളാണ്.
25 ബില്‍ അവതരിപ്പിച്ചതും ചര്‍ച്ച ചെയ്തതും പാസാക്കിയതും വെറും അഞ്ചുപ്രവൃത്തി ദിവസങ്ങള്‍ കൊണ്ടാണെന്നതും മൂന്നു ബില്ലുകള്‍ അവതരിപ്പിച്ചതും ചര്‍ച്ച ചെയ്തതും പാസാക്കിയതും ഒരൊറ്റ ദിവസം കൊണ്ടായിരുന്നുവെന്നതുമാണ് നിയമനിര്‍മാണത്തില്‍ മോദി സര്‍ക്കാരിന്റെ അവിശുദ്ധമായ ധൃതി പ്രകടമാക്കപ്പെട്ടത്. നാളിതുവരെ നാം പരിരക്ഷിച്ചുവന്ന വിലപ്പെട്ട ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കുന്ന നിയമനിര്‍മാണങ്ങളാണ് ഇതില്‍ ഏറെയും. ജൂലൈ ഏഴിന് അവസാനിക്കേണ്ടിയിരുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഓഗസ്റ്റ് ഏഴുവരെ നീട്ടുകയും വളരെ ധൃതിപ്പെട്ട് ഇത്തരം സുപ്രധാന ബില്ലുകള്‍ നിയമമാക്കിയതിന്റെ തുടര്‍ച്ചയെന്നോണം സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള അപകടകരമായ ചില നടപടികള്‍ ജനങ്ങളില്‍ ഭീതിയും ആശങ്കകളും സൃഷ്ടിച്ചിരിക്കുകയാണ്.
ജമ്മു കശ്മിര്‍ പുനഃസംഘടനാ ബില്‍ നിയമമായതോടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി പരിപൂര്‍ണ പദവിയിലുള്ള ഒരു സംസ്ഥാനം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി ചുരുങ്ങി. മാത്രമല്ല ഇന്ത്യയുടെ വളരെ തന്ത്രപ്രധാനമായ ഒരു സംസ്ഥാനത്തിനു നല്‍കിവരുന്ന ഭരണഘടനാ പരമായ പരിരക്ഷ എടുത്തുകളഞ്ഞ ഈ നടപടി ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയാണിവിടെ ചോദ്യംചെയ്യപ്പെട്ടിട്ടുള്ളത്. ഭരണഘടനയുടെ അനുഛേദം ഒന്നില്‍ വിവരിക്കുന്ന പ്രകാരം ഇന്ത്യയെന്നാല്‍ സംസ്ഥാനങ്ങളുടെ യൂനിയന്‍ എന്ന ഫെഡറല്‍ ആശയത്തിനു മാറ്റംവരുത്തുന്ന അടിസ്ഥാനപരമായ ഒരു നിയമനിര്‍മാണം നടത്താന്‍ പാര്‍ലമെന്റിനു പോലും അധികാരമില്ല.
ഭരണഘടനയുടെ അനുഛേദം മൂന്നില്‍ പ്രതിപാദിച്ചിട്ടില്ലാത്ത വിധം ഒരു പരിപൂര്‍ണ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കിക്കൊണ്ടുള്ള നിയമത്തിന്റെ ഭരണഘടനാ സാധ്യത ചോദ്യംചെയ്തുള്ള ഒരുകൂട്ടം റിട്ട് ഹരജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
ഭരണഘടനയുടെ അനുഛേദം 370 (1) (സി) അനുസരിച്ച് കശ്മിരിന് മുഴുവനായും ഇന്ത്യന്‍ ഭരണഘടന പൂര്‍ണമായും രാഷ്ട്രപതിയുടെ ഒരു വിജ്ഞാപനം വഴി നടപ്പാക്കിക്കൊണ്ടുള്ള അത്യപൂര്‍വമായ ഒരു ഭരണഘടനാ ഭേദഗതിക്കാണ് രാജ്യം സാക്ഷിയാവേണ്ടിവന്നത്. ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരം നല്‍കുന്ന അനുഛേദം 368 അനുസരിച്ചുള്ള വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടല്ലാതെ രാഷ്ട്രപതിയുടെ വിജ്ഞാപനത്തില്‍ കൂടി നടത്തിയ ഭരണഘടനാ ഭേദഗതി എല്ലാ അര്‍ഥത്തിലും ജനാധിപത്യവിരുദ്ധമാണ്.
കശ്മിരില്‍ നടക്കുന്നതെന്ത് ?

ഓഗസ്റ്റ് അഞ്ചിനു ശേഷം കശ്മിരില്‍ നടക്കുന്നതെന്തെന്നറിയാന്‍ ഓരോ പൗരനും അവകാശമുണ്ട്. ഭരണഘടനാപരമായ പ്രത്യേക പദവി എടുത്തുമാറ്റിയതോടെ കശ്മിര്‍ ഇരുട്ടിലാണ്. പത്രങ്ങളുടെ അച്ചടിയും വിതരണവും പാടെ തടസപ്പെട്ടിരിക്കുകയാണെന്നറിയുന്നു. ഇന്റര്‍നെറ്റ് വിച്ഛേദിച്ചതോടെ ജമ്മു കശ്മിരില്‍ മുഴുവനായും സമൂഹമാധ്യമങ്ങളുടെയും ടെലിവിഷന്‍, ടെലിഫോണ്‍, മൊബൈല്‍ ഫോണ്‍ എന്നിവ പാടെ നിശ്ചലമായതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ജമ്മു കശ്മിരില്‍ നിന്നുള്ള ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ മുഴുവന്‍ രാഷ്ട്രീയ നേതാക്കളും തടങ്കലിലാണ്. പ്രമുഖ ഹോട്ടലുകളെല്ലാം കാരാഗൃഹങ്ങളാക്കി മാറ്റിയതായാണ് പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്നു മനസിലാക്കാനാവുന്നത്. ജമ്മു കശ്മിരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിനെതിരേ ഒരൊറ്റ വിയോജന ശബ്ദവും കശ്മിരില്‍ നിന്ന് പുറത്തുവന്നിട്ടില്ല. കശ്മിരില്‍ പത്രങ്ങള്‍ക്കു സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നതായി മനസിലാക്കുന്നു. മനുഷ്യാവകാശങ്ങളേയും പൗരാവകാശങ്ങളേയും പാടെ ഹനിക്കുന്ന മേല്‍നടപടികള്‍ ഏതു നിയമത്തിന്റെ പിന്‍ബലത്തിലാണ് രാജ്യത്തിന്റെ തന്ത്രപ്രധാനമായ മേഖലയില്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ളതെന്ന് പറയാന്‍ കേന്ദ്ര ഭരണകൂടം ബാധ്യസ്ഥരാണ്. കശ്മിരില്‍ മാത്രമല്ല രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഒരുതരം അപ്രഖ്യാപിത സെന്‍സര്‍ഷിപ്പ് നിലവിലുണ്ടോയെന്നു സംശയിക്കപ്പെടുന്ന സംഭവങ്ങളാണ് ഓഗസ്റ്റ് അഞ്ചിനു ശേഷം രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മകന്‍ ജയ്ഷാ എന്നിവരെയും റിസര്‍വ് ബാങ്ക് ഉന്നത ഉദ്യോഗസ്ഥരേയും ബന്ധപ്പെടുത്തി കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബല്‍ എ.ഐ.സി.സി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തി ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ മുഖ്യധാരാ ദേശീയ അച്ചടിദൃശ്യമാധ്യമങ്ങള്‍ പൂര്‍ണമായും തമസ്‌കരിക്കുകയാണു ചെയ്തത്.സഞ്ചാര സ്വാതന്ത്ര്യം ഏതൊരു പൗരന്റെയും ശ്രേഷ്ഠമായ ഒരവകാശമാണ്. കേന്ദ്രമന്ത്രിയായും കശ്മിര്‍ മുഖ്യമന്ത്രിയായും സേവനം ചെയ്ത ഗുലാം നബി ആസാദിനു സ്വന്തം ജന്മദേശമായ കശ്മിരിലേക്കു പോകാന്‍ സുപ്രിംകോടതിയെ സമീപിക്കേണ്ടിവന്നു. ഓഗസ്റ്റ് അഞ്ചിനു രണ്ടാഴ്ചയ്ക്കു ശേഷം കശ്മിര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രാഹുല്‍ ഗാന്ധിയോടു സംസ്ഥാനം സന്ദര്‍ശിക്കാന്‍ വിമാനം അയച്ചുതരാമെന്ന് പറഞ്ഞെങ്കിലും കശ്മിര്‍ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ സൈന്യം വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാന്‍ അനുവദിക്കാതെ തിരിച്ചയച്ചപ്പോള്‍ ഗവര്‍ണര്‍ക്ക് തന്റെ വാക്കുപാലിക്കാന്‍ സാധിച്ചില്ല. എന്തുകൊണ്ട് പ്രതിപക്ഷ സംഘത്തിന് കശ്മിര്‍ സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ചുവെന്ന ചോദ്യത്തിനു കേന്ദ്രസര്‍ക്കാരിന് മിണ്ടാട്ടമില്ല. പക്ഷേ കശ്മിരില്‍ നടക്കുന്നതെന്താണെന്നറിയാന്‍ പുറംലോകം അറിയരുതെന്ന കേന്ദ്ര നിലപാട് ഏറെ ആശങ്ക സൃഷ്ടിക്കുന്നു.


(മുന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ഹൈക്കോടതിയിലെ അഭിഭാഷകനുമാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  6 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  14 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  an hour ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  6 hours ago