HOME
DETAILS
MAL
കക്കൂസ് മാലിന്യം കിണറ്റിലേക്ക് ഒഴുക്കി: കെട്ടിട ഉടമക്ക് പിഴ ചുമത്തി
backup
June 14 2017 | 21:06 PM
പൂനൂര്: കക്കൂസ് മാലിന്യം സമീപത്തെ കിണറ്റിലേക്ക് ഒഴുക്കിയതായുള്ള പരാതിയില്‍ കെട്ടിട ഉടമയ്ക്ക് പിഴ ചുമത്തി.
ഉണ്ണികുളം പഞ്ചായത്തിലെ എകരൂലില് കെട്ടിടത്തില്‍ നിന്നുള്ള കക്കൂസ് മാലിന്യം കിണറ്റിലേക്ക് തള്ളിയതായാണ് പരാതി. പഞ്ചായത്ത് അധികൃതര്‍ അന്വേഷണം നടത്തി പരാതി വാസ്തവമാണെന്ന് ബോധ്യപ്പെട്ടതിനു ശേഷമാണ് ഉടമക്ക് 25000 രൂപ പിഴ ഈടാക്കിയത്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാതെ കെട്ടിടത്തില്‍ താമസിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളികളെ ഒഴിപ്പിക്കുകയും ചെയ്തു. പഞ്ചായത്ത് സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."