HOME
DETAILS

പി.എസ്.സി പ്രത്യേക നിയമനം; പണിയ-അടിയ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അവഗണന

  
backup
June 14 2017 | 21:06 PM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b5%87%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82


വനത്തിലോ വനാതിര്‍ത്തിയിലോ താമസക്കാരാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ തിരിച്ചടിയായി
കല്‍പ്പറ്റ: പൊലിസ്, എക്‌സൈസ് വകുപ്പുകളില്‍ പി.എസ്.സി മുഖേന പ്രത്യേക നിയമനം നല്‍കുന്നതില്‍ പണിയ, അടിയ വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് അവഗണന.
ഈ വകുപ്പുകളില്‍ പ്രത്യേക നിയമനത്തിനു അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ വനത്തിലോ വനാതിര്‍ത്തിയിലോ താമസക്കാരാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയാണ് ഇവര്‍ക്ക് തിരിച്ചടിയായത്. അപേക്ഷകന്‍ വനത്തിലോ വനാതിര്‍ത്തിയിലോ താമസക്കാരനാണെന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വനം ഉദ്യോഗസ്ഥനോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറോ അനുവദിക്കണം.
വനത്തിന് 10 കിലോമീറ്റര്‍ അകലെ താമസിക്കുന്ന പണിയ, അടിയ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല. അതിനാല്‍ വിദ്യാഭ്യാസ, ശാരീരിക യോഗ്യതകള്‍ ഉണ്ടായിട്ടും നിരവധി ചെറുപ്പക്കാര്‍ക്ക് അപേക്ഷിക്കാന്‍ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ്.
ഇത്തരത്തില്‍ സംസ്ഥാനത്ത് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് കഷ്ടതയനുഭവിക്കുന്നത്. പലരും ബിരുദാനന്തര ബിരുദ യോഗ്യത വരെയുണ്ടായിട്ടും ജോലി ലഭിക്കാതെ ബുദ്ധിമുട്ടുന്നവരാണ്. ഇവര്‍ക്കൊക്കെ വളരെ ആശ്വാസം നല്‍കുന്നതായിരുന്നു സര്‍ക്കാരിന്റെ പ്രത്യേക നിയമന തീരുമാനം.
ഉദ്യോഗാര്‍ഥികള്‍ വനത്തിലോ അതിര്‍ത്തിയിലോ താമസക്കാരാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ നീക്കം ചെയ്യണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. ഇക്കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ സമരത്തിന് ഒരുങ്ങുമെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. വയനാട്ടിലടക്കം കേരളത്തിലെ മിക്ക ജില്ലകളിലെയും ആദിവാസികളിലെ പ്രബല വിഭാഗമാണ് പണിയര്‍.
വനവാസികളായിരുന്ന ഇവര്‍ ഒരു നൂറ്റാണ്ടു മുമ്പ് കാടിറങ്ങിയതാണ്. അടിയര്‍ വനവാസികള്‍ ആയിരുന്നില്ല. ചെട്ടിമാര്‍ ഉള്‍പ്പെടെ വന്‍കിട ഭൂവുടമകളുടെ തോട്ടങ്ങള്‍ക്ക് അതിരില്‍ വയലിനോടു ചേര്‍ന്നാണ് പണിയരും അടിയരും താമസിച്ചുവന്നിരുന്നത്. പതിറ്റാണ്ടുകളായി വിറക്, കുടില്‍നിര്‍മാണത്തിനു ആവശ്യമായ മുള തുടങ്ങിയ ചെറുകിട വിഭവങ്ങള്‍ക്കായാണ് പണിയരും അടിയരും വനത്തെ പ്രധാനമായും ആശ്രയിച്ചിരുന്നത്.
പണിയ വിഭാഗത്തില്‍പ്പെട്ടവര്‍ മൃതദേഹങ്ങള്‍ മറവുചെയ്തിരുന്നതും വനത്തിലായിരുന്നു.
വനനിയമങ്ങളുടെ നടത്തിപ്പ് കര്‍ശനമായതോടെയാണ് ഈ അവസ്ഥ മാറിയത്. ഭൂസമരകേന്ദ്രങ്ങളിലടക്കം താമസിക്കുന്നപണിയ, അടിയ ഉദ്യോഗാര്‍ഥികള്‍ക്ക് പൊലിസ്, എക്‌സൈസ് വകുപ്പുകളില്‍ നിയമനത്തിനു അപേക്ഷിക്കാവുന്ന സാഹചര്യം സൃഷ്ടിക്കണമെന്നാണ് ഈ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  13 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  22 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  27 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  12 hours ago