വാഹന പരിശോധന കര്‍ശനമാക്കി; കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍
തിരൂരങ്ങാടി: കുട്ടി ഡ്രൈവര്‍മാരെ പിടികൂടാന്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന കര്‍ശനമാക്കി. ജില്ലാ ആര്.ടി.ഒ അനൂപ് വര്‍ക്കിയുടെ നിര്‍ദ്ദേശപ്രകാരം തിരൂരങ്ങാടി ജോയിന്‍ ആര്.ടി.ഒ എസ്. ബിജുവിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ തിരൂരങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ പരിസരത്ത് നിന്നും വിദ്യാര്‍ത്ഥികള്‍ ഓടിച്ച 5 ബൈക്കുകള്‍ പിടികൂടി. പിടിച്ചെടുത്ത ബൈക്കുകള്‍ തിരൂരങ്ങാടി ജോയിന്റ് ആര്.ടി.ഒ ഓഫീസിലേക്ക് മാറ്റി. രക്ഷിതാക്കളെ വിളിച്ചുവരുത്തി ബോധവല്‍ക്കരണ ക്ലാസും ഫൈനും ഈടാക്കിയതിനു ശേഷം മാത്രമേ വിട്ടുനല്‍കൂ എന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ച മൂന്ന് പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
കൂടാതെ ലൈസന്‍സ്, ടാക്സ് തുടങ്ങിയ കേസുകളിലായി 40,000 രൂപയോളം പിഴ ഈടാക്കി.കഴിഞ്ഞ മാസം ദേശീയ, സംസ്ഥാനപാതകള്‍ കേന്ദ്രീകരിച്ച് തിരൂരങ്ങാടി മോട്ടോര്‍വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ നിരവധി കേസുകളിലായി അന്‍പതോളം ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്തു.
ഇന്നലെ നടത്തിയ വാഹന പരിശോധനയ്ക്ക് ജോയിന്‍ ആര്.ടി.ഒ എസ്. ബിജു, എം. വി.ഐമാരായ വി. അനുമോദ് കുമാര്‍, കെ.കെ ചന്ദ്രലാല്‍, എ.എം.വി.ഐമാരായ ടി പി. സുരേഷ് ബാബു, അബ്ദുല്‍കരീം ചാലില്‍, ഷാജില്‍ കെ. രാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."