HOME
DETAILS

മഞ്ചേരിയിലെ ഗതാഗത പരിഷ്‌കാരം: 'അഭിപ്രായക്കുരുക്കില്‍' മോട്ടോര്‍ വാഹന വകുപ്പ്

  
backup
November 03 2018 | 05:11 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d-7

മഞ്ചേരി: നഗരത്തിലെത്തുന്നവരുടെ യാത്രാക്ലേശങ്ങളെക്കുറിച്ച് മനസിലാക്കാനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും പൊതുജനങ്ങളില്‍നിന്ന് അപേക്ഷ സ്വീകരിച്ചതോടെ എട്ടിന്റെ പണി കിട്ടിയത് ആര്‍.ടി.ഒക്ക്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വ്യാപാരികള്‍, ബസ് ജീവനക്കാര്‍, ഉടമകള്‍ തുടങ്ങിയ വിവിധ മേഖലകളില്‍നിന്നുള്ളവര്‍ നല്‍കിയ അപേക്ഷകള്‍ എന്തു ചെയ്യണമെന്നറിയാതെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നട്ടംതിരിയുകയാണ്.
നഗരത്തിലെ ഗതാഗത പരിഷ്‌കാരം സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിന് നാലായിരത്തോളം നിര്‍ദേശങ്ങള്‍ ലഭിച്ചതായി ആര്‍.ടി.ഒ അനൂപ് വര്‍ക്കി സുപ്രഭാതത്തോട് പറഞ്ഞു. പ്രതീക്ഷിച്ചതിലേറെ നിര്‍ദേശങ്ങള്‍ വന്നതോടെ ഇതെല്ലാം സൂക്ഷിക്കാന്‍ ഇടമില്ലാതെ പ്രയാസപ്പെടുകയാണ് ഓഫിസ് ജീവനക്കാര്‍. ലഭിച്ച നാലായിരത്തോളം അപേക്ഷകളില്‍ അധികവും മറ്റൊന്നിന്റെ പകര്‍പ്പാണെന്നത് അധികൃതരെ കുഴക്കുന്നു. എല്ലാം തുറന്നു പരിശോധിക്കാതിരിക്കാനും നിര്‍വാഹമില്ല. വിദ്യാര്‍ഥികളും വ്യാപാരികളുമാണ് അധികൃതര്‍ക്ക് എട്ടിന്റെ പണി കൊടുക്കുന്ന മട്ടില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചത്.
സ്‌കൂളില്‍നിന്ന് ഒരു നിര്‍ദേശം തയാറാക്കി നൂറുകണക്കിനു പകര്‍പ്പുകള്‍ എടുത്ത് ചാക്കുകളിലാക്കി എത്തിച്ചവരുമുണ്ട്. ഗതാഗതക്കുരുക്ക് അഴിക്കുന്നതിലേറെ ബുദ്ധിമുട്ടാണു നിര്‍ദേശങ്ങളിലെ കുരുക്കില്‍നിന്നു രക്ഷപ്പെടലെന്ന അവസ്ഥയിലായിരിക്കുകയാണ് ആര്‍.ടി ഓഫിസ് ജീവനക്കാര്‍. നിര്‍ദേശങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ അധികൃതര്‍ പെടാപാട് പെടുമ്പോള്‍ നാറ്റ്പാക് റിപ്പോര്‍ട്ടിലും നിര്‍ദേശങ്ങളിലും ജില്ലാ ഭരണകൂടം ഇനി എന്തു നടപടിയെടുക്കുമെന്ന കാത്തിരിപ്പിലാണു നിര്‍ദേശം സമര്‍പ്പിച്ചവര്‍. ക്രോഡീകരിക്കാന്‍ സമയമെടുക്കുന്നതിനാല്‍ ഏതാനും കെട്ടുകളിലെ നിര്‍ദേശങ്ങള്‍ക്കാണ് ഇതിനകം നമ്പറിട്ടത്. കഴിഞ്ഞ ആര്‍.ടി.ഒ യോഗത്തിന്റെ അജന്‍ഡയിലാണ് നാറ്റ്പാക് റിപ്പോര്‍ട്ട് ഉള്‍പ്പെട്ടത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ നിര്‍ദേശം സമര്‍പ്പിക്കാന്‍ കലക്ടര്‍ അവസരം നല്‍കുകയായിരുന്നു.
നഗരസഭ, സമീപ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, വ്യാപാരി സംഘടനകള്‍, ടൗണ്‍ വികസന സമിതി, സ്‌കൂള്‍ പി.ടി.എ, വിദ്യാര്‍ഥികള്‍, യാത്രക്കാര്‍ തുടങ്ങി വിവിധ വിഭാഗത്തില്‍പെട്ടവര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. മഞ്ചേരിയില്‍ ആദ്യമായാണു ഗതാഗതം മെച്ചപ്പെടുത്താന്‍ പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്.
നിലവിലുള്ള ഗതാഗതരീതിയുടെ പ്രശ്‌നങ്ങളും യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകളുമാണു നിര്‍ദേശങ്ങളായി സമര്‍പ്പിക്കാന്‍ പറഞ്ഞിരുന്നതെങ്കിലും പല നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിനെ അപഹാസ്യമാക്കുന്നവയാണ്.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുവേണ്ട നിര്‍ദേശങ്ങളും ഗതാഗത പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെടുത്തേണ്ട മാറ്റങ്ങളും ചുണ്ടിക്കാണിച്ച അപേക്ഷകളുമുണ്ട്. പൊതുജനങ്ങള്‍നിന്നു ലഭിച്ച നിര്‍ദേശങ്ങള്‍ സംബന്ധിച്ച ഹിയറിങ് നടക്കാന്‍ മൂന്നു മാസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണു വിവരം. നിര്‍ദേശങ്ങളെല്ലാം തുറന്നു പരിശോധിച്ചശേഷം നടക്കുന്ന ഹിയറിങ്ങിനുശേഷം ആര്‍.ടി.ഒ, ജില്ലാ കലക്ടര്‍, പൊതുമരാമത്ത് വകുപ്പ്, റവന്യൂ, പൊലിസ്, ജനപ്രതിനിധികള്‍ എന്നിവരുടെ പ്രത്യേക യോഗം ചേരും. നഗരത്തിലെ ട്രാഫിക് സംവിധാനത്തിനെതിരേ ഒട്ടേറെ പ്രതിഷേധവും കോടതി നടപടികളുമുണ്ടായതോടെയാണു ശാശ്വത പരിഹാരമെന്ന നിലയില്‍ 1.75 ലക്ഷം രൂപ മുടക്കി നഗരസഭ നാറ്റ്പാകിനെ ചുമതലപ്പെടുത്തിയത്. പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം സ്വീകരിച്ചശേഷം അന്തിമ തീരുമാനം കൈക്കൊള്ളാമെന്ന് ആര്‍.ടി.ഒ യോഗത്തില്‍ ജില്ലാ കലക്ടര്‍ തന്നെ അറിയിച്ചതോടെയാണ് മഞ്ചേരിയുടെ ഗതാഗത പരിഷ്‌കാരം സംബന്ധിച്ചു നിര്‍ദേശം സമര്‍പ്പിക്കാന്‍ സാധാരണക്കാരനും അവസരം ലഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  30 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago