രണ്ടുപേര്‍ക്ക് വീടൊരുക്കി കിഴിശ്ശേരി പാലിയേറ്റീവ് യൂനിറ്റ്
കിഴിശ്ശേരി: വീടില്ലാത്ത കുടുംബങ്ങള്‍ക്ക് കിടപ്പാടമൊരുക്കി കിഴിശ്ശേരി പാലിയേറ്റീവ് യൂനിറ്റ്. കുഴിമണ്ണ പഞ്ചായത്തില്‍ പതിനെട്ടാം വാര്‍ഡ് ഗാന്ധിനഗര്‍ ലക്ഷം വീട് കോളനിയില്‍ രണ്ട് കുടുംബങ്ങള്‍ക്കാണ് കിഴിശ്ശേരി പാലിയേറ്റീവ് വീട് നിര്‍മിച്ചുനല്‍കുന്നത്. പൊളിഞ്ഞു വീഴാറായ ഇരട്ട വീടുകളില്‍ താമസിക്കുന്ന രണ്ടു കുടുംബങ്ങള്‍ക്ക് പാലിയം ഭവനം പദ്ധതിയില്‍ കിഴിശ്ശേരി പാലിയേറ്റീവ് കെയര്‍ അസോസിയേഷന്‍ വീട് നിര്‍മിച്ചുനല്‍കും.
നിലവില്‍ ഉണ്ടായിരുന്ന ഇരട്ട വീടുകള്‍ക്ക് പകരം ഓരോ കുടുംബത്തിനും വെവ്വേറെ വീടുകളാണ് നിര്‍മിക്കുന്നത്. രണ്ട് ഇരട്ട വീടുകളിലായി നാലു കുടുംബങ്ങളാണ് താമസിക്കുന്നത്. നിലവില്‍ മൂന്ന് പാലിയം ഭവനങ്ങള്‍ കിഴിശ്ശേരി പാലിയേറ്റീവ് നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. രോഗീ പരിചരണത്തിന് വേണ്ടി സ്വരൂപിക്കുന്ന പൈസയില്‍ നിന്ന് ഒരു രൂപ പോലും എടുക്കാതെ വീട് നിര്‍മാണത്തിനായി പ്രാദേശിക സഹകരണം തേടിയാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. നാട്ടുകാരുടെ സഹകരണങ്ങളും വ്യക്തികളില്‍ നിന്നുള്ള സംഭാവനകളിലൂടെയുമാണ് പാലിയം ഭവന പദ്ധതി നടപ്പാക്കുന്നത്.
ഏകദേശം നാല് ലക്ഷം രൂപയാണ് ഓരോ വീടിനും ചെലവ് വരുന്നത്. നിലവില്‍ പണി തുടങ്ങിയ പുഷ്പയുടെ വീട് നിര്‍മാണത്തില്‍ കുഴിമണ്ണ ഹൈസ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയും സഹകരിക്കുന്നു. നഫീസയുടെ കുടുംബത്തിന് സലഫി മസ്ജിദ് സകാത്ത് കമ്മറ്റിയില്‍ നിന്ന് സഹായം ലഭിച്ചു.
കൂടാതെ കുഴിഞ്ഞൊളം പാറമ്മല്‍ യുവജന കൂട്ടായ്മയുടെ സഹകരണവും ഈ വീടുകള്‍ക്കുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ വീടിന്റെ പണി പൂര്‍ത്തീകരിച്ച് കുടുംബത്തിന് കൈമാറാനാണ് തീരുമാനം. സാധ്യമായ എല്ലാ മേഖലയില്‍ നിന്നും സഹകരണം സ്വീകരിച്ച് കൊണ്ടാണ് ഇതിന്റെ പണികള്‍ മുന്നോട്ട് കൊണ്ടു പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."