HOME
DETAILS

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20 ഇന്ന്, ലക്ഷ്യം പരമ്പര തൂത്തുവാരല്‍പന്തില്‍ ആശങ്ക

  
backup
September 21 2019 | 20:09 PM

india-south-africa

 


ബംഗളൂരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അവസാന ടി20 ഇന്ന് ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ അരങ്ങേറാനൊരുങ്ങുമ്പോള്‍ ഇന്ത്യന്‍ സെലക്ടര്‍മാരുടെ കണ്ണുകള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ വേട്ടയാടും. ആദ്യ മത്സരം മഴയെടുത്തപ്പോള്‍ രണ്ടാം മത്സരത്തില്‍ പ്രതീക്ഷ നല്‍കി ഇറങ്ങി വെറും നാല് റണ്‍സുമായാണ് താരത്തിന്റെ മടക്കം. ഇന്ന് കൂടി ഫോം കണ്ടെത്താനായില്ലെങ്കില്‍ കുറച്ചുനാള്‍ ഇന്ത്യന്‍ ജഴ്‌സി അഴിച്ചുവയ്‌ക്കേണ്ടി വരും. ഇതേ തുടര്‍ന്ന് മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദ് താരത്തിന് സൂചന നല്‍കിയതുമാണ്. നേരത്തേ വിന്‍ഡീസിനെതിരായ പര്യടനത്തിലെ മോശം ഫോം കാരണം അങ്കലാപ്പിലായ പന്തിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലും ഉള്‍പ്പെടുത്തിയതിന് സെലക്ടര്‍മാര്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, താരത്തിന്റെ മുന്‍പത്തെ പ്രകടനത്തില്‍ മതിമറന്ന ഇവര്‍ ഫോമിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് മറുപടിയായി നല്‍കുന്നതും. ഇന്നത്തെ മത്സരത്തിലും പ്രകടനം ദയനീയമായാല്‍ സഞ്ജു സാംസണിനെയോ ഇഷന്‍ കിഷനെയോ പരിഗണിക്കേണ്ടി വരുമെന്ന സൂചനയും ഇവരുടെ ഭാഗത്ത് നിന്നുണ്ട്.
അതേസമയം, രണ്ടാം ടി20 ജയിച്ചതിന്റെ ആത്മവിശ്വസത്തില്‍ ഇറങ്ങുന്ന കോഹ്‌ലിപ്പട മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍, മത്സരം സമനിലയിലാക്കാനുള്ള തയാറെടുപ്പിലാണ് ക്വിന്റണ്‍ ഡികോക്കിന്റെ ദക്ഷിണാഫ്രിക്കന്‍ യുവനിര.
നായകന്‍ കോഹ്‌ലിയുടേയും ബൗളര്‍ ദീപക് ചാഹറിന്റേയും മികവില്‍ ആദ്യ മത്സരം ജയിച്ച ഇന്ത്യക്കെതിരേ നായക വേഷമണിഞ്ഞെത്തിയ ആദ്യ പരമ്പര തന്നെ മത്സരം സമനിലയാക്കാനുള്ള പുറപ്പാടിലാണ് ഡികോക്കും കൂട്ടരും. 72 റണ്‍സെടുത്ത് കോഹ്‌ലി പുറത്താവാതെ നിന്നപ്പോള്‍ നാലോവറില്‍ 22 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ടു വിക്കറ്റ് വീഴ്ത്തിയാണ് ദീപക് ഇന്ത്യന്‍ ജയത്തിന് സംഭാവന നല്‍കിയത്.

ചരിത്രം കുറിക്കാനുള്ള അവസരം
ഇന്ന് കൂടി ജയിക്കാനായാല്‍ സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യ ടി20 പരമ്പര നേട്ടമെന്ന റെക്കോര്‍ഡാണ് കോഹ്‌ലിപ്പടയെ കാത്തിരിക്കുന്നത്. മുന്‍പ് ഇവിടെ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ഇറങ്ങിയപ്പോഴെല്ലാം ഇന്ത്യക്ക് പരമ്പര നഷ്ടമായിരുന്നു. ഇതിഹാസ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ കീഴില്‍ പോലും ദക്ഷിണാഫ്രിക്കയെ ഇന്ത്യ ടി20 പരമ്പരയില്‍ കൊമ്പുകുത്തിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. മുന്‍ പരാജയങ്ങള്‍ക്കു ഇത്തവണ കണക്കുതീര്‍ക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്.

മഴപ്പേടിയില്‍ മത്സരം
ഇന്ന് മഴ വില്ലനായെത്താന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അറിയിപ്പ്. അതുകൊണ്ടു തന്നെ കളി വൈകി തുടങ്ങിയേക്കും. അതേസമയം, ടി20ക്ക് ഏറ്റവും അനുയോജ്യമായ പിച്ചുകളിലൊന്നാണ് ചിന്നസ്വാമിയിലേത്. ഈ ഗ്രൗണ്ടില്‍ ടി20യിലെ ശരാശരി ടോട്ടല്‍ 185 ആണ്. ബൗണ്ടറികളുടെ വലിപ്പം കുറവായതിനാല്‍ ഇവിടെ റണ്‍മഴ പെയ്യാന്‍ സാധ്യത കൂടുതലാണ്.

7000 കടക്കാന്‍ ധവാന്‍
ബംഗളൂരു: ഇന്ന് നടക്കുന്ന മത്സരത്തില്‍ വെറും നാല് റണ്‍സ് കണ്ടെത്താനായാല്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ കാത്തിരിക്കുന്നത് കുട്ടിക്രിക്കറ്റിലെ അപൂര്‍വ നേട്ടം. ഇന്ന് നാല് റണ്‍സെടുത്താല്‍ വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ എന്നിവര്‍ പിന്നിട്ട 7000 റണ്‍സ് നേട്ടത്തിലെത്തും. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരവും 15ാമത്തെ ലോക താരവുമായി മാറും. ഐ.പി.എല്‍ അടക്കമുള്ള ടി20 മത്സരങ്ങളിലെ കണക്ക് അനുസരിച്ചാണ് ഈ പട്ടിക തയാറാക്കിയത്. നിലവില്‍ ധവാന്റെ അക്കൗണ്ടില്‍ 6996 റണ്‍സാണുള്ളത്. രണ്ടാം ടി20യില്‍ 31 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത ധവാന്‍ ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു.

സാധ്യതാ ഇലവന്‍
ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹര്‍, ദീപക് ചഹര്‍, നവ്ദീപ് സെയ്‌നി.
ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡികോക്ക് (ക്യാപ്റ്റന്‍), റീസ ഹെന്‍ഡ്രിക്‌സ്, റാസി വാന്‍ഡര്‍ ദുസന്‍, ഡേവിഡ് മില്ലര്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, ആന്‍ഡില്‍ പെഹ്‌ലുക്കായോ, ബ്യോണ്‍ ഫോര്‍ട്യുന്‍, കഗീസോ റബാദ, ആന്റിച്ച് നോര്‍ദെ, തബ്രെയ്‌സ് ഷംസി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  23 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  23 days ago
No Image

നാലുവര്‍ഷ ബിരുദ പരീക്ഷ ഫീസ് വര്‍ധന പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി 

Kerala
  •  23 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം; പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ തെളിവുകള്‍, സഹപാഠികളായ മൂന്നുപേര്‍ റിമാന്‍ഡില്‍

Kerala
  •  23 days ago
No Image

ചൂണ്ടുവിരലിലല്ല, തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

Kerala
  •  23 days ago
No Image

നെതന്യാവുനെതിരായ അറസ്റ്റ് വാറന്റ്:  കോടതി വിധി മാനിക്കും, തങ്ങളുടെ രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്ത് ഹേഗിലെത്തിക്കുമെന്നും ലോക രാഷ്ട്രങ്ങള്‍ 

International
  •  23 days ago
No Image

അമിതവേഗതയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; ഡ്രൈവര്‍ മദ്യലഹരിയില്‍

Kerala
  •  23 days ago
No Image

സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപവെച്ച് 20,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ലേബര്‍ ഓഫിസര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ബഹിഷ്‌ക്കരണത്തില്‍ ഇടിഞ്ഞ് സ്റ്റാര്‍ബക്‌സ്; മലേഷ്യയില്‍ മാത്രം അടച്ചുപൂട്ടിയത് 50 ഓളം ഔട്ട്‌ലെറ്റുകള്‍

International
  •  23 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  23 days ago