പത്രവിതരണ ഏജന്റുമാര്‍ക്ക് ടൗണ്‍സ്റ്റാന്‍ഡിലും ദുരിതങ്ങള്‍ തന്നെ
പാലക്കാട്: നഗരമധ്യത്തിലെ മുനിസിപ്പല്‍ സ്റ്റാന്‍ഡിനു സമീപത്തെ ബഹുനില കെട്ടിടം തകര്‍ന്നുവീണതിന്റെ പശ്ചാത്തലത്തില്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡ് അടച്ചതോടെ നൂറിലധികംവരുന്ന പത്രവിതരണക്കാരും ദുരിതത്തിലായി. നാലുപതിറ്റാണ്ടുകളോളം നഗരത്തിലും പരിസരങ്ങളിലേക്കുമുള്ള പത്രവിതരണത്തിനുള്ള ഏജന്റുമാര്‍ പത്രക്കെട്ടെടുക്കുന്നത് മുനിസിപ്പല്‍ സ്റ്റാന്റിനുലായിരുന്നു. ഏകദേശം 150 ഓളം പേരാണ് അതിരാവിലെ പത്രക്കെട്ടെടുക്കുന്നതിനായി മുനിസിപ്പല്‍ സ്റ്റാന്റില്‍ സംഗമിച്ചിരുന്നത്.
എന്നാല്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡ് അടച്ചതോടെ ഇവിടുത്തെ പത്രവിതരണക്കാര്‍ മുഴുവനും ടൗണ്‍സ്റ്റാന്‍ഡിലേക്ക് മാറ്റി. പക്ഷെ ഇവിടെയും പരാധീനതകള്‍ മാത്രമാണ്. നാല് മണിമുതല്‍ എത്തിത്തുടങ്ങുന്ന പത്രക്കെട്ടുകള്‍ എടുക്കാനെത്തുന്നവര്‍ക്ക് കാത്തിരിക്കുന്നത് ഇവിടെ അന്ധകാരം മാത്രമാണ്. പൊതുവെ രാത്രി എട്ട് കഴിഞ്ഞാല്‍ അന്ധകാരത്തിലാവുന്ന ടൗണ്‍ സ്റ്റാന്‍ഡ് പരിസരം പുലര്‍ച്ചെ വരെ കൂരിരുട്ടാണ്. മൊബൈലിന്റെ വെളിച്ചത്തിലോ ഇരുചക്രവാഹനങ്ങളുടെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിലോ വേണം പത്രക്കാര്‍ക്ക് പത്രക്കെട്ട് തിരിക്കാന്‍. എന്നാല്‍ മറ്റു ചിലരാകട്ടെ പത്രക്കെട്ടെടുത്ത് വെളിച്ചമുള്ളിടത്ത് പോയി ശരിയാക്കുകയാണ്. എന്നാല്‍ ഏറെ സ്ഥലസൗകര്യമുള്ള സ്റ്റേഡിയം സ്റ്റാന്റിലേക്ക് പത്രക്കെട്ടുകള്‍ എത്തുകയാണെങ്കില്‍ ഇവിടെ പത്രക്കെട്ടുകള്‍ തിരിക്കാനും ഏറെ സൗകര്യമാണെന്നിരിക്കെ പത്രവിതരണക്കാര്‍ക്കിടയിലെ ഭിന്നതയും അസ്വാരസ്യങ്ങളും ഇതിനു വിലങ്ങുതടിയാവുകയാണ്. നഗരത്തിലെ പരിസര പ്രദേശങ്ങളിലുമുള്ള ഏജന്റുമാര്‍ക്ക് പത്രങ്ങള്‍ വിതരണം ചെയ്യുന്ന മറ്റുസ്ഥലങ്ങളിലേക്കുള്ള പത്രക്കെട്ടുകള്‍ അയക്കുന്നതുംഇവിടുത്തെ കാരണവരായ ഹക്കീമണ്ണനാണ്.
വിറകുപേട്ടയായിരുന്ന സ്ഥലം മുനിസിപ്പല്‍ സ്റ്റാന്‍ഡായി മാറിയതുമുതല്‍ ഇവിടുത്തെ പത്രക്കെട്ടുകള്‍ക്കൊപ്പം സാന്നിദ്ധ്യമാണ് ഹക്കീമണ്ണനെന്നത് പകല്‍ പോലെ സത്യമാണ്. എന്നാല്‍ നാലു പതിറ്റാണ്ടോളം പഴക്കമുള്ള മുനിസിപ്പല്‍ സ്റ്റാന്‍ഡ് തകര്‍ച്ചയുടെ പേരില്‍ അടച്ചുപൂട്ടിയപ്പോള്‍ ഇവിടുത്തെ പത്രക്കെട്ടുകളെടുക്കാന്‍ വരുന്നവരുടെ കാര്യത്തില്‍ നഗരസഭ മുഖം തിരിക്കുകയായിരുന്നു. ഇവര്‍ക്ക് ബദല്‍ സംവിധാനങ്ങള്‍ കാണാനോ നിലവിലെ അസൗകര്യങ്ങള്‍ വിലയിരുത്താനോ ഭരണകൂടം തയാറാവാത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്. മുനിസിപ്പല്‍ സ്റ്റാന്‍ഡിലെ പത്രവിതരണം ഏജന്റുമാരുടെ സംഗമത്തില്‍ സ്റ്റാന്‍ഡിനകത്തെ പത്രക്കെട്ടുകള്‍ തരംതിരിക്കാനും പ്രവൃത്തികള്‍ ഏകദേശം തകര്‍ച്ചയിലായ മുതുമുത്തന്‍ സ്റ്റാന്‍ഡെന്നും പഴക്കമുണ്ടെങ്കിലും സ്റ്റാന്‍ഡ് അടച്ചുപൂട്ടിയതില്‍ കൂടുമാറേണ്ടി വന്ന ഇവിടുത്തെ പത്രവിതരണ ഏജന്റുമാരുടെ നിലവിലെ ദുരവസ്ഥക്കുമുന്നില്‍ ഭരണകൂടം അടിയന്തര നടപടികള്‍ കൈകൊള്ളണമെന്നാവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."