HOME
DETAILS
MAL
പൊതുനയ വിരുദ്ധ പ്രചാരകര്‍ക്ക് ശിക്ഷ ലഭിക്കും
backup
June 15 2017 | 00:06 AM
റിയാദ്: രാജ്യത്തിന്റെ പൊതുനയത്തിനെതിരായും മതമൂല്യങ്ങള്ക്കെതിരായും പ്രചാരണം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി സഊദി ഭരണകൂടം. നഇത്തരം ആളുകള്‍ക്കെതിരേ അഞ്ചു വര്‍ഷം തടവും മൂന്നു ദശലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിക്കുമെന്നു സഊദി ആഭ്യന്തര വകുപ്പിന് കീഴിലെ പൊതുസുരക്ഷാ വിഭാഗം വ്യക്തമാക്കി. രാജ്യത്തിന്റെ പൊതുനിയമത്തെ ചോദ്യം ചെയ്യുക, മതമൂല്യങ്ങള്ക്കെതിരേ സന്ദേശങ്ങള്‍ മെനയുക, ഇലക്ട്രോണിക്സ് സംവിധാനങ്ങള്‍ വഴിയോ സാമൂഹിക മാധ്യമങ്ങള്‍ വഴിയോ പ്രചരിപ്പിക്കുക, കംപ്യൂട്ടറുകളിലോ മൊബൈലുകളിലോ ശേഖരിക്കുക, ഇത്തരം ആളുകളുമായി ഇതിന് വേണ്ടണ്ടി ആശയ വിനിമയം നടത്തുക, എന്നിവ സൈബര്‍ കുറ്റമായി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."