സമസ്ത പൊതു പരീക്ഷാഫലം: ബഹ്‌റൈനിലെ മുഴുവന്‍ മദ്‌റസകളിലും നൂറു ശതമാനം വിജയം
മനാമ: കേരളത്തിനകത്തും പുറത്തും ബഹ്‌റൈന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലും നടന്ന സമസ്ത പൊതു പരീക്ഷയില്‍ ബഹ്‌റൈനിലെ സമസ്ത മദ്‌റസകള്‍ ഉജ്ജ്വല വിജയം നേടി.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബഹ്‌റൈന്‍ റെയ്ഞ്ചിനു കീഴിലായി ബഹ്‌റൈനിലുടനീളം പ്രവര്‍ത്തിക്കുന്ന മുഴുവന്‍ മദ്‌റസകളിലും 100 ശതമാനമാണ് വിജയയമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പൊതുപരീക്ഷ നടന്ന 5,7,10,12 ക്ലാസുകളില്‍ നിന്ന് ബഹ്‌റൈന്‍ റെയ്ഞ്ചില്‍ യഥാക്രമം 1,2 സ്ഥാനങ്ങള്‍ നേടിയവരുടെ പേര് വിവരങ്ങള്‍:
മനാമ മദ്‌റസയിലെ മുഹമ്മദ് ജസീര്‍ കണ്ണൂര്‍ 12ാം ക്ലാസില്‍ ഒന്നാം സ്ഥാനം നേടി. ഇതേ മദ്‌റസയിലെ മുഹമ്മദ് ജംശീര്‍ ഓര്‍ക്കാട്ടേരി രണ്ടാം സ്ഥാനം നേടി.
10ാം ക്ലാസ്: 1. ജിദാലി മദ്‌റസയിലെ ശദ ഫാത്ത്വിമ 2. മനാമ മദ്‌റസയിലെ നസ്‌വ ബഷീര്‍.
7ാം ക്ലാസ്: 1. ഗുദൈബിയ മദ്‌റസയിലെ ഫാത്ത്വിമ ഹുദ 2: ഇതേ മദ്‌റസയിലെ ഫാത്വിമ ഹന.
5ാം ക്ലാസ്: 1.ഒന്നാം സ്ഥാനം: ഗുദൈബിയ മദ്‌റസയിലെ മുഹമ്മദ് ഹനീന്‍ 2. മനാമ മദ്‌റസയിലെ ഹാദി റോഷന്‍.
മറ്റു വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം അതാതു മദ്‌റസകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. www.result.samtsaha.info, www.samtsaha.info എന്നീ വെബ്‌സൈറ്റുകളിലുടെയും മാര്‍ക്ക് അടക്കമുള്ള വിശദാംശങ്ങളും മദ്‌റസാതല പരീക്ഷാ ഫലങ്ങളും ലഭ്യമാണ്.
കൂടാതെ സേ പരീക്ഷ, പുനര്‍ മൂല്യനിര്‍ണയം എന്നിവക്കുള്ള നിശ്ചിത അപേക്ഷാ ഫോറവും വിശദാംശങ്ങളും വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ കുട്ടികളെയും മദ്‌റസകളെയും മുഅല്ലിംകളെയും അഭിനന്ദിക്കുന്നതായി ബഹ്‌റൈന്‍ റെയ്ഞ്ച് ഭാരവാഹികളും സമസ്ത ബഹ്‌റൈന്‍ കേന്ദ്ര -ഏരിയാ നേതാക്കളും അറിയിച്ചു.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത് ബഹ്‌റൈനിലെ മനാമ, ഗുദൈബിയ, റഫ, മുഹര്‍റഖ്, ഹൂറ, ജിദാലി, ഹമദ് ടൗണ്‍, ഹിദ്ദ്, ബുദയ്യ, ഉമ്മുല്‍ ഹസം തുടങ്ങി പത്ത് ഏരിയകളിലായാണ് സമസ്ത മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്.
ഈ മദ്‌റസകളെല്ലാം റമദാന്‍ അവധിക്കു ശേഷം ജൂലൈ 8 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. പുതുതായി അഡ്മിഷന്‍ തേടിയ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവവും ഇതേ ദിവസം നടക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: +973 34321534.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."