HOME
DETAILS
MAL
അലക്കിയ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു
backup
August 03 2016 | 23:08 PM
കരുനാഗപ്പള്ളി: അലക്കിയ തുണി വിരിക്കുന്നിതിനിടെ വയോധികന് ഷോക്കേറ്റ് മരിച്ചു. കുലശേഖരപുരം നീലികുളത്ത് മുല്ലശ്ശേരി കിഴക്കതില്‍ ഹരിദാസന്(57) ആണ് മരിച്ചത്.
തുണി വിരിച്ചിടാന്‍ കെട്ടിയ കമ്പിയിലേക്കു മോട്ടോറിന്റെ വയര്‍ മുട്ടിയാണ് ഷോക്കേറ്റതെന്നു പറയുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കായിരുന്നു അപകടം. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. ഇയാള്‍ ഒറ്റക്കാണ് താമസിച്ച് വന്നിരുന്നത്. കരുനാഗപ്പള്ളി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."