55 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളുമായി ദമ്പതികള്‍ നെടുമ്പാശേരിയില്‍ പിടിയില്‍
നെടുമ്പാശേരി: മലേഷ്യയില്‍നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച 55 ലക്ഷം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങളുമായി തമിഴ്നാട് തെങ്കാശി സ്വദേശികളായ ദമ്പതികള്‍ നെടുമ്പാശേരി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായി. ക്വലാലംപുരില്‍ ബിസിനസുകാരായ ഇവര്‍ ഇന്നലെ രാവിലെ എയര്‍ ഏഷ്യ വിമാനത്തിലാണ് എത്തിയത്. സ്വര്‍ണം ആഭരണങ്ങളായാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. 55 ലക്ഷം രൂപയോളം വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ ഇരുവരും ശരീരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇവരുടെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി.
വന്‍തോതില്‍ വില വര്‍ധിച്ചതോടെ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ കസ്റ്റംസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ വെള്ളിയാഴ് വിദേശത്തുനിന്ന് സ്വര്‍ണം കടത്തിക്കൊണ്ടു വന്ന യാത്രക്കാരന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കി സുരക്ഷിതമായി വിമാനത്താവളത്തിന് പുറത്തുകടന്നത് നെടുമ്പാശേരിയിലെ കസ്റ്റംസ് വിഭാഗത്തിന് നാണക്കേടായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം വിമാനത്തില്‍ തിരുച്ചിറപ്പള്ളിയിലേക്ക് പോകാന്‍ അഭ്യന്തര ടെര്‍മിനലില്‍ എത്തിയപ്പോള്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."