തെരഞ്ഞെടുപ്പ് ദിനത്തിലും തമ്മിലടി തുടരുന്നു; 'ചിലര്‍ക്കൊക്കെ കുതന്ത്രവും കുടിലബുദ്ധിയുമായിരുന്നു' ജോയ് അബ്രഹാം
കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് ദിനത്തിലും തമ്മിലടി തുടരുന്നു. പാര്‍ട്ടിയില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നില്ലെന്ന് പി. ജെ ജോസഫ് പക്ഷത്തെ നേതാവ് ജോയ് അബ്രഹാം. ചിലര്‍ക്കൊക്കെ കുതന്ത്രവും കുടിലബുദ്ധിയുമായിരുന്നു. അതൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും ജോയ് അബ്രഹാം. തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരമൊരു പ്രസ്താവന വന്നതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ജോസ് വിഭാഗം, യുഡിഎഫിന് പരാതി നല്‍കുമെന്ന് വ്യക്തമാക്കി.
ചിലരില്‍ കുടിലബുദ്ധിയും കുതന്ത്രങ്ങളുമേയുള്ളൂ'', എന്നാല്‍ മാണി സാര്‍ അങ്ങനെയായിരുന്നില്ല. കെ.എം മാണിയുടെ പിന്തുടര്ച്ചാവകാശം ഒരു കുടുംബത്തിനല്ല, കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കാണെന്നാണ് ജോയ് അബ്രഹാം പറയുന്നത്. ഇപ്പോഴത്തെ പ്രശ്നം മുഴുവന്‍ അതിന്റെ അടിസ്ഥാനത്തിലാണ്. പാലായില്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനം ഉണ്ടായോ എന്ന് പറയേണ്ടത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."