ലീഗ് നേതാവിനെ പൊലിസ് വിവസ്ത്രനാക്കി നടത്തിയ സംഭവം: മുസ്ലിം ലീഗ് എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവായ കല്ലറ ഷിബുവിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് വിവസ്ത്രനായി റോഡിലൂടെ നടത്തിയ പാങ്ങോട് പൊലിസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.പി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.
രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അണിനിരന്നു. എസ്.പി ഓഫിസില്‍ എത്തിച്ചേര്‍ന്ന പ്രതിഷേധ മാര്‍ച്ച് കെ. ശബരീനാഥ് എം.ല്‍.എ ഉദ്ഘാടനം ചെയ്തു. കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥരെ പൊലിസ് സേനയില്‍ നിന്ന് പുറത്താക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് ശബരിനാഥന് പറഞ്ഞു.
പ്രതിഷേധ സംഗമത്തില്‍ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍ അധ്യക്ഷനായി. അഡ്വ. കണിയാപുരം ഹലീം, ബീമാപ്പള്ളി റഷീദ്, അഡ്വ. എസ്.എന്‍ പുരം നിസാര്‍, അഡ്വ. പാച്ചല്ലൂര്‍ നുജുമുദീന്‍, എം.എ കരീം ബാലരാമപുരം, ഷഹീര്‍ ജി. അഹമ്മദ്, ഷഹീര്‍ കരീം, കരമന മാഹീന്, എം.കെ സലീം, എ.ആര് നിസാം, വെങ്ങാനൂര്‍ ലൈല, അരുവി സലാഹുദ്ദീന്, ഷമീം പള്ളിവേട്ട,ജവാദ് കല്ലമ്പലം, എം.കെ അഷ്റഫുദ്ദീന്, ഒ.എം.കെ കബീര്‍, ഹുമയൂണ്‍ കബീര്‍, എ.എ അസീസ്, പനവൂര്‍ അസനാര് ആശാന്, വട്ടക്കരിക്കകം ഷാജഹാന്, വള്ളക്കടവ് ഗഫൂര്‍, കിഴക്കേതില്‍ നാസര്‍, ഉണ്ണി ആറ്റിങ്ങല്‍, തകരപ്പറമ്പ് നിസാര്‍, ഷാന്‍ പാങ്ങോട്, കൊച്ചലമൂട് ഹുസൈന്, അന്‍സര്‍ പെരുമാതുറ, പൂഴനാട് ഷഹീര്‍, അമീറലി പാറശാല, ഹാരിസ് കരമന, ഷഫീഖ് വഴിമുക്ക് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."