സ്‌കൂളില്‍ നിന്നും ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ശാരീരിക അസ്വസ്ഥത
ചവറ: സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ചവറ കൊറ്റന്‍കുളങ്ങര വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് നീണ്ടകര താലൂക്കാശുപത്രി, ചവറയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടി എത്തിയത്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ പത്തോളം പേര്‍ക്കാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. സ്‌കൂളില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നുള്ള ഭക്ഷ്യ വിഷബാധയാണോ എന്ന സംശയത്തില്‍ രക്ഷിതാക്കള്‍ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വെള്ളിയാഴ്ചയും ഇന്നലെയുമാണ് വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. എന്നാല്‍ സ്‌കൂളില്‍ നിന്ന് ഇതരത്തില്‍ ഭക്ഷ്യ വിഷബാധയേല്‍ക്കാന്‍ വഴിയില്ലെന്നും അത്രക്ക് ശ്രദ്ധയോടെയാണ് ആഹാരം പാചകം ചെയ്യുന്നതെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ചികിത്സ തേടി എത്തിയവരില്‍ ചില കുട്ടികള്‍ രണ്ട് ദിവസമായി സ്‌കൂളിലെത്തിയിട്ടില്ലന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. മാത്രവുമല്ല ഭക്ഷ്യ വിഷബാധയായിരുന്നെങ്കില്‍ ആഹാരം കഴിച്ച എല്ലാവര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുമായിരുന്നു.
പ്ലേസ്‌കൂളില്‍ പഠിക്കുന്ന കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെയുളളവര്‍ക്കാണ് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്. സംഭവം അറിഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍ സ്‌കൂളിലും ആശുപത്രിയിലുമെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
സ്‌കൂളില്‍ കുട്ടികള്‍ക്കായി നല്‍കിയ ഭക്ഷണം പഴകിയതാണന്നാരോപിച്ച് ചവറ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി എ.ഇ.ഒയെ ഉപരോധിച്ചു.
12 മണിയോടെ ആരംഭിച്ച ഉപരോധം വിദ്യാഭ്യാസ ജില്ലാ മേധാവി അന്വേഷിക്കാം എന്ന ഉറപ്പിന്‍മേല്‍ ഉപരോധം അവസാനിപ്പിച്ചു. എന്‍. വിജയന്‍പിളള എം.എല്‍.എയും നിരവധി പൊതു പ്രവര്‍ത്തകരും കുട്ടികളെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."