HOME
DETAILS
MAL
'ജില്ലാ പ്രവാസി ബോര്‍ഡ് നിര്‍ത്തലാക്കിയത് പ്രതിഷേധാര്‍ഹം'
backup
June 15 2017 | 20:06 PM
പുത്തനത്താണി: ജില്ലാ പ്രവാസി ബോര്‍ഡിന്റെ കോട്ടക്കലിലുള്ള ആസ്ഥാനം നിര്‍ത്തലാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് ഗള്‍ഫ് റിട്ടേണേഴ്സ് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡന്റ് ഇന്ത്യനൂര്‍ ഹംസ.
ഗള്‍ഫില്‍ നിന്നും തിരിച്ച് വന്നവര്‍ക്കും ഗള്‍ഫിലുള്ളവര്‍ക്കും ക്ഷേമ പെന്ഷന് ഉള്‍പ്പെടെയുള്ള നിരവധി ക്ഷേമ കാര്യങ്ങള്‍ക്ക് ഒരു പോലെ ഉപകാരപ്രദമായിരുന്ന കോട്ടക്കലില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ ജില്ലാ പ്രവാസി ബോര്‍ഡ് നിര്‍ത്തലാക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണ്. കടുത്ത അവഗണനയും വെല്ലു വിളിയുമാണിത്. ഈ തീരുമാനം പുനപരിശോധിച്ച് ബോര്‍ഡ് കോട്ടക്കലില്‍ തന്നെ നിലനിര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."