പൊതുനിരത്തുകളില്‍ വെള്ളക്കെട്ട്; ബ്ലോക്ക് പഞ്ചായത്തില്‍ പ്രത്യേകയോഗം ചേര്‍ന്നു
വണ്ടൂര്‍: മഴക്കാലം ആരംഭിച്ചതോടെ നിരത്തുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് പതിവ് കാഴ്ചയാകുന്നു. ഇതോടെ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഗതാഗതതടസം സൃഷ്ടിക്കുന്ന വെള്ളക്കെട്ടുകള്‍ നീക്കം ചെയ്യാനും ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ഒരുങ്ങുകയാണ് അധികൃതര്‍. ഇത് സംബന്ധിച്ച് വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു.
വെള്ളക്കെട്ടുകള്‍ നിര്‍മാര്‍ജനം ചെയ്യാനും പാതയോരങ്ങളില്‍ അപകട സാധ്യതയുള്ള മരങ്ങളും മരക്കൊമ്പുകളും മുറിച്ചുമാറ്റാനും കാഴ്ചക്ക് തടസമായി റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാനും യോഗത്തില്‍ തീരുമാനമെടുത്തതായി ജില്ലാ പഞ്ചായത്ത് അംഗം ആലിപ്പറ്റ ജമീല പറഞ്ഞു.
വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ജുവൈരി അധ്യക്ഷയായി.
കരുവാരക്കുണ്ട് പഞ്ചായത്ത് പ്രസിഡന്റ് എം മുഹമ്മദ് മാസ്റ്റര്‍, തുവ്വൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെറ്റത്ത് ബാലന്, വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോഷ്നി കെ.ബാബു, തിരുവാലി പഞ്ചായത്ത് അംഗം പി.ശിവദാസന്‍, പൊതുമരാമത്ത് വകുപ്പ് എ.ഇ ശ്രീരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."