അപര്‍ണ സ്വര്‍ണാ റോയി
അംജദ് ഖാന്‍ റശീദി
തിരുവമ്പാടി: ഹര്‍ഡില്‍സ് എവിടെയുണ്ടോ അവിടെ അപര്‍ണയുമുണ്ട് വിജയവുമുണ്ട്. ഹര്‍ഡില്‍സില്‍ തൊട്ടതെല്ലാം വിജയിച്ചടക്കി കുതിക്കുകയാണു തിരുവമ്പാടി സ്വദേശിനി അപര്‍ണാ റോയി. റാഞ്ചിയില്‍ നടക്കുന്ന 34-ാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സിലാണു ദേശീയ റെക്കോര്‍ഡോടെ (13.76 സെക്കന്‍ഡ്) അപര്‍ണ വീണ്ടും സ്വര്‍ണനേട്ടത്തിലേക്കെത്തിയത്. ആറാം സ്വര്‍ണം ഇത്തവണ തിരുവനന്തപുരത്ത് സ്വന്തമാക്കിയതിനു തൊട്ടുപിന്നാലെയാണു റാഞ്ചിയില്‍ നിന്ന് 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണാ ഇന്നലെ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തു കാഴ്ചവച്ച തന്റെ പ്രകടനത്തെ റാഞ്ചിയില്‍ അപര്‍ണ 10 സെക്കന്‍ഡ് കൊണ്ട് മറികടക്കുകയായിരുന്നു.
തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ കഴിഞ്ഞയാഴ്ച നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേള സ്‌കൂള്‍തലത്തില്‍ അപര്‍ണയുടെ അവസാനത്തേതായിരുന്നു. 100 മീറ്ററില്‍ ഹര്‍ഡിലുകളുടെ മുകളില്‍കൂടി താളവും വേഗവും കോര്‍ത്തിണക്കി അപണര്‍ണ കുറിച്ച സമയം 13.85 സെക്കന്‍ഡ് ആയിരുന്നു. ആറുവര്‍ഷമായി ഹര്‍ഡില്‍സില്‍ അപര്‍ണക്ക് എതിരാളി അപര്‍ണ മാത്രം.
സബ്ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലും നിലവിലുള്ള റെക്കോര്‍ഡ് അപര്‍ണയുടെ പേരില്‍ തന്നെയാണ്. ഹാര്‍ഡിലുകളുടെ ഉയരം 76.2 മീറ്ററാക്കി കുറച്ചതിനു ശേഷമുള്ള ആദ്യ സ്‌കൂള്‍ മീറ്റായിരുന്നു കഴിഞ്ഞ തവണത്തേത്. സ്പ്രിന്റ് ഹര്‍ഡിലുകളിലെ മൂന്നു വിഭാഗങ്ങളിലെയും റെക്കാര്‍ഡും അപര്‍ണയുടെ പേരില്‍ തന്നെയാണ്.
കല്ലുരുട്ടി സെന്റ് തോമസ് സ്‌കൂള്‍ പ്രധാനാധ്യാപകനായ റോയ് ഓവേലിലിന്റെയും കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ടീനയുടെയും മകളാണ്. പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് അപര്‍ണ റോയി.
മലയോര മേഖലയില്‍നിന്നു പുതുതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ തിരുവമ്പാടി പുല്ലൂരാംപാറ ആസ്ഥാനമായി 2003ല്‍ രൂപീകരിച്ച മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലാണ് അപര്‍ണ കായികപരിശീലനം നടത്തുന്നത്. സ്‌കൂള്‍തലം പിന്നിട്ട് ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ ഹര്‍ഡില്‍സ് റാണി ആവാന്‍ ഒരുങ്ങുകയാണു ടോമി ചെറിയാന്റെ പ്രിയ ശിഷ്യ. ഇതിനകം നിരവധി താരങ്ങള്‍ അക്കാദമിയുടെ പിന്തുണയോടെ അറിയപ്പെടുന്ന അത്‌ലറ്റുകളായി മാറിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."