HOME
DETAILS
MAL
വി.എച്ച്.എസ്.ഇ: ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
backup
June 15 2017 | 21:06 PM
തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനുളള ഒന്നാം അലോട്ട്‌മെന്റ് www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. First Alltoment Results എന്ന ലിങ്കില്‍ അപേക്ഷാ നമ്പരും ജനനതിയതിയും ടൈപ്പ് ചെയ്ത് അപേക്ഷകര്‍ക്ക് അലോട്ട്‌മെന്റ് വിവരങ്ങള്‍ അറിയാം. ഒന്നാം അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 16 മുതല്‍ 19ന് വൈകിട്ട് മൂന്ന് വരെ സ്‌കൂളുകളില്‍ അഡ്മിഷന്‍ നേടാം. ഒന്നാം ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് താല്‍ക്കാലിക പ്രവേശനം അനുവദനീയമല്ല. താഴ്ന്ന ഓപ്ഷനിലാണ് അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ളതെങ്കില്‍ താല്‍ക്കാലിക പ്രവേശനം നേടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."