പള്ളൂരില്‍ ബോംബുകള്‍ക്കായി പൊലിസ് റെയ്ഡ്
മാഹി: ബോംബുകള്‍ക്കും ആയുധങ്ങള്‍ക്കുമായി പള്ളൂര്‍ മേഖലയിലെ ചെമ്പ്രയിലും പന്തക്കലിലും പരിസര പ്രദേശങ്ങളിലും പൊലിസ് റെയ്ഡ് നടത്തി. ബോംബ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സംഭരിച്ചുവയ്ക്കാന്‍ സാധ്യതയുള്ള കാടുപിടിച്ച് കിടക്കുന്ന പ്രദേശങ്ങള്‍, ആള് താമസമില്ലാത്ത വീടുകളും പരിസര പ്രദേശങ്ങളും മുന്‍കാലങ്ങളില്‍ ആയുധം പിടികൂടിയ സംഘര്‍ഷങ്ങളും അക്രമങ്ങളും ഉണ്ടായ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ഇന്നലെ രാവിലെ പരിശോധന നടത്തിയത്. എന്നാല്‍ യാതൊന്നും കണ്ടെടുക്കാനായില്ല. കണ്ണൂരില്‍ നിന്നുള്ള ശ്വാന സേനയുടെയും വി. ശശിധരന്റെ നേതൃത്വത്തിലുള്ള ബോംബ് സ്ക്വാഡിന്റെയും സഹായത്തോടെയായിരുന്നു പരിശോധന. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണു പൊലിസ് സൂപ്രണ്ട് സി.എച്ച് രാധാകൃഷ്ണ, പള്ളൂര്‍ എസ്.ഐ സെന്തില്‍കുമാര്‍, സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ പി. പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. പള്ളൂര്‍, പന്തക്കല്‍ മേഖലകളില്‍ അടുത്ത ദിവസങ്ങളിലും റെയ്ഡ് തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."