38 ലക്ഷം രൂപയുടെ എ.ടി.എം കവര്‍ച്ച: മറ്റൊരു പ്രതിയെ രാജസ്ഥാനില്‍ നിന്ന് അറസ്റ്റ്ചെയ്തു
മേവാത്ത് (രാജസ്ഥാന്): എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള എ.ടി.എമ്മുകളില്‍ നിന്നായി 38 ലക്ഷം രൂപ കവര്‍ന്ന ഇതരസംസ്ഥാന സംഘത്തിലെ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ മേവാത്തില്‍ നിന്നാണ് നാസിം മേവ് എന്നയാളെ അറസ്റ്റ് ചെയ്തത്.
നേരത്തെ പപ്പി സര്‍ദാര്‍ എന്ന പ്രതി ഡല്‍ഹി പൊലിസിന്റെ പിടിയിലായിരുന്നു. ബൈക്ക് മോഷണക്കേസിലാണ് ഇയാള്‍ പിടിയിലായത്. ചോദ്യംചെയ്തപ്പോഴാണ് എ.ടി.എം കൊള്ളയില്‍ പങ്കുണ്ടെന്നറിഞ്ഞത്.
ഒക്ടോബര്‍ 12 നാണ് ഇരുമ്പനത്തെയും കൊരട്ടിയിലെയും എ.ടി.എം കുത്തിപ്പൊളിച്ച് അഞ്ചംഗ സംഘം 38 ലക്ഷം രൂപ കവര്‍ന്നത്. ഇവര്‍ ഉടന്‍ തന്നെ ട്രെയിനില്‍ നാടുവിടുകയും ചെയ്തു. ഇവരുടെ സി.സി.ടി.വി ദൃശ്യം പൊലിസ് പുറത്തുവിട്ടിരുന്നു.
പ്രതിയെ പിടികൂടിയ വിവരം കേരളാ പൊലിസിനെ രാജസ്ഥാന് പൊലിസ് അയച്ചിട്ടുണ്ട്. നാസിം മേവ്, നാസിം മേവ്, സര്‍ദാര്‍ എന്നീ പ്രതികള്‍ രാജസ്ഥാന് സ്വദേശികളാണെന്നും മറ്റു രണ്ടു പേര് ഹരിയാനയില്‍ നിന്നുള്ളവരാണെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."