HOME
DETAILS
MAL
അസമിലെ വ്യാജ ഏറ്റുമുട്ടല്‍ അശോക് പ്രസാദ് അന്വേഷിക്കും
backup
June 15 2017 | 23:06 PM
ന്യൂഡല്‍ഹി: അസമില്‍ രണ്ടു പേരെ കൊലപ്പെടുത്തിയത് ഏറ്റുമുട്ടലിലൂടെയാണെന്ന സുരക്ഷാ സേനയുടെ അവകാശവാദം വ്യാജമെന്ന് വ്യക്തമാക്കി സി.ആര്.പി.എഫ് ഐ.ജിയുടെ റിപ്പോര്‍ട്ട് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ജമ്മുകശ്മിര്‍ മുന്‍ പൊലിസ് മേധാവി അശോക് പ്രസാദിനെ നിയോഗിച്ചു. ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സൈനികമേധാവി, സി.ആര്.പി.എഫ്, സശസ്ത്ര സീമാബല്‍, അസം പൊലിസ്, സംസ്ഥാന ചീഫ്സെക്രട്ടറി എന്നിവര്‍ക്ക് സി.ആര്.പി.എഫ് ഐ.ജി രജനീഷ് റായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വസ്തുതകളാണ് അശോക് പ്രസാദ് അന്വേഷിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."