HOME
DETAILS

കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് യൂത്ത് ലീഗ്

  
backup
November 04 2018 | 19:11 PM

%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b5%87%e0%b4%96%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81

 

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരേ കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് മുസ്‌ലിം യൂത്ത് ലീഗ്. വാര്‍ത്താസമ്മേളനത്തില്‍ ആരോപണങ്ങളോട് വസ്തുനിഷ്ഠമായി പ്രതികരിക്കാന്‍ മന്ത്രിക്ക് കഴിഞ്ഞില്ലെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
ആരോപണമുന്നയിക്കുന്ന സംഘടനയെ കളിയാക്കുന്ന പരിഹാസ്യമായ സമീപനമാണ് കെ.ടി ജലീലിന്റേതെന്നും ആരോപണങ്ങളെ ചെറുക്കാന്‍ വസ്തുതകള്‍ അദ്ദേഹത്തിന് നിരത്താനാകുന്നില്ലെന്നും പി.കെ ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും കെ.ടി ജലീല്‍ രാജിവയ്ക്കുന്നതു വരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലെ കുറിപ്പിന് വൈരുധ്യമായ വിവരങ്ങളാണ് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഏതാണ് സത്യമെന്ന് അദ്ദേഹം വെളിപ്പെടുത്തണം. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജീവനക്കാരനെ മുന്‍ മന്ത്രി കെ.എം മാണി പേഴ്‌സനല്‍ അസിസ്റ്റന്റായി നിയമിച്ചതാണ് കെ.ടി ജലീല്‍ ഡെപ്യൂട്ടേഷന്‍ നിയമനമായി ചൂണ്ടിക്കാട്ടുന്നത്. പേഴ്‌സനല്‍ സ്റ്റാഫ് നിയമനം മന്ത്രിയുടെ താല്‍പര്യം അനുസരിച്ചുള്ളതാണ്. ഇതിന് അഭിമുഖം നടത്തുന്ന പതിവില്ല.
മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ അസിസ്റ്റന്റായി എം.വി ജയരാജനെ നിയമിച്ചതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ സര്‍ക്കാരിന്റെ നിയമനമായ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് നിയമനം നടത്താനുള്ള മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ബി.ടെക് യോഗ്യതയുമായി ബന്ധപ്പെട്ട് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനുമായാണ് കെ.ടി ജലീലിന്റെ പിതൃ സഹോദര പുത്രനും ബാങ്കിലെ സീനിയര്‍ മാനേജരുമായ കെ.ടി അദീബിനെ മന്ത്രി ഉപമിച്ചത്.
സൗത്ത് ഇന്ത്യന്‍ ബാങ്ക് തന്നെ തങ്ങള്‍ സ്വകാര്യ ബാങ്കാണെന്ന് അവകാശപ്പെടുമ്പോള്‍ അത് സ്റ്റാറ്റിയൂട്ടറി ബോര്‍ഡ് ആണെന്നാണ് മന്ത്രി അവകാശപ്പെടുന്നത്.
ശമ്പളവും അലവന്‍സും നല്‍കിയല്ല നിയമനമെന്നാണ് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ബാങ്കില്‍നിന്ന് ലഭിക്കുന്ന അതേ ശമ്പളവും അലവന്‍സും നല്‍കിയാണ് അദീബിനെ നിയമിച്ചതെന്നായിരുന്നു കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഇതില്‍ ഏതാണ് സത്യമെന്നും മന്ത്രി പറയണം. ബോര്‍ഡുകളിലും കോര്‍പറേഷനുകളിലെയും ഉന്നത നിയമനം സംബന്ധിച്ച് 2016 ഒക്ടോബര്‍ 13ന് മന്ത്രിസഭായോഗം അംഗീകരിച്ച് മുഖ്യമന്ത്രി ഒപ്പുവച്ച നടപടികുറിപ്പും മുസ്‌ലിം യൂത്ത് ലീഗ് പുറത്തുവിട്ടു. ഇതില്‍ പറയുന്ന മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് അദീബിന്റെ നിയമനം.
യൂത്ത് ലീഗ് നേതാക്കളുടെ ലോണ്‍ തിരിച്ചടവിനു ശ്രമിച്ചതാണ് തനിക്കെതിരേ ആരോപണത്തിന് കാരണമെന്ന മന്ത്രിയുടെ പ്രതികരണത്തോട് ഏതു പാര്‍ട്ടിക്കാരാണെങ്കിലും ലോണ്‍ തിരിച്ചടയ്ക്കാനുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ ഈടാക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago