അഴിമതിക്കേസ്: സഊദി രാജകുമാരന് മോചിതനായി
റിയാദ്: സഊദിയില്‍ മാസങ്ങള്‍ക്കു മുന്‍പ് നടന്ന അഴിമതി വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജകുമാരന് ഖാലിദ് ബിന്‍ വലീദ് മോചിതനായി. സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ അടുത്ത ബന്ധുകൂടിയായ ഖാലിദിനെ ഒരു വര്‍ഷത്തെ തടവുശിക്ഷയ്ക്കു ശേഷമാണ് വിട്ടയച്ചത്. വലീദിന്റെ കുടുംബാംഗങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. കുടുംബത്തോടൊപ്പമുള്ള വലീദിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടന്ന വന്‍ അഴിമതിവേട്ടയ്ക്കിടെ അറസ്റ്റിലായ പ്രമുഖരില്‍ ഒരാളാണ് ഖാലിദ് ബിന്‍ വലീദ്. 200 രാജകുമാരന്മാരെയും നിരവധി ഉന്നത വ്യക്തിത്വങ്ങളെയും വേട്ടയുടെ ഭാഗമായി റിയാദിലെ റിറ്റ്സ്-കാള്‍ട്ടന്‍ ഹോട്ടലില്‍ പാര്‍പ്പിച്ചിരുന്നു.
രാജകുമാരന്‍മാര്‍ക്കെതിരായ അഴിമതി വേട്ടയെ വിമര്‍ശിച്ചതിനാണ് ഖാലിദിനെ അറസ്റ്റ് ചെയ്തതെന്നാണു വിവരം. എന്നാല്‍, ഖാലിദിന്റെ അറസ്റ്റിനെ കുറിച്ചോ മോചനത്തെ കുറിച്ചോ സഊദി വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."