HOME
DETAILS

അയോധ്യയില്‍ മസ്ജിദ്: നടപ്പില്ലെന്ന് ഉമാഭാരതി

  
backup
November 04 2018 | 19:11 PM

%e0%b4%85%e0%b4%af%e0%b5%8b%e0%b4%a7%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d-%e0%b4%a8%e0%b4%9f%e0%b4%aa

 

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിനടുത്തു മസ്ജിദ് നിര്‍മിക്കുന്നതു നടപ്പില്ലെന്നു കേന്ദ്രമന്ത്രി ഉമാഭാരതി. അത്തരത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഹൈന്ദവരില്‍ അസഹിഷ്ണുതയുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു. അയോധ്യാ വിഷയത്തിലെ തീര്‍പ്പ് വൈകുന്നതു നല്ലതല്ലെന്ന ബി.ജെ.പി ജന. സെക്രട്ടറി രാം മാധവിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഉമാഭാരതിയുടെ അഭിപ്രായപ്രകടനം.
ലോകത്ത് ഏറ്റവും സഹിഷ്ണുതയുള്ളവര്‍ ഹൈന്ദവരാണെന്നും ഇത്തരമൊരു തീരുമാനത്തിലൂടെ അവരെ അസഹിഷ്ണുക്കളാക്കരുതെന്നാണ് ഭരണാധികാരികളോട് തനിക്കു പറയാനുള്ളതെന്നും ഉമാഭാരതി പറഞ്ഞു. മദീനയില്‍ ക്ഷേത്രമില്ല. വത്തിക്കാനില്‍ മസ്ജിദുമില്ല. അതുപോലെ അയോധ്യയില്‍ മസ്ജിദ് വേണ്ടെന്നു വ്യക്തമാക്കിയ ഉമാഭാരതി, അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു തറക്കല്ലിടാന്‍ തനിക്കൊപ്പം കൂടാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ക്ഷണിക്കുകയും ചെയ്തു.
അയോധ്യയിലെ തര്‍ക്കം വിശ്വാസപരമല്ലെന്നു ചൂണ്ടിക്കാട്ടിയ ഉമാഭാരതി, അവിടെയുള്ളതു ഭൂമി സംബന്ധിച്ച തര്‍ക്കമാണെന്നും അതു രാമജന്മഭൂമിയാണെന്നതു വ്യക്തമാണെന്നും അവകാശപ്പെട്ടു. അയോധ്യാ വിഷയത്തില്‍ കോടതിക്കു പുറത്തുള്ള പരിഹാരങ്ങളെ അവര്‍ സ്വാഗതം ചെയ്തു. വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളെ പിന്തുണയ്ക്കണമെന്നും ഉമാഭാരതി ആവശ്യപ്പെട്ടു.
ഒരു ശക്തിക്കും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം തടയാനാകില്ലെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനു ചര്‍ച്ചകളും പ്രാര്‍ഥനകളും തുടരണമെന്നു ശ്രീ.ശ്രീ രവിശങ്കര്‍ ഡല്‍ഹിയില്‍ പറഞ്ഞു. അതേസമയം, രാമനെ നിര്‍മിക്കേണ്ടതു ഹൃദയത്തിലാണെന്നും രാജ്യത്തു പ്രശ്‌നങ്ങളുണ്ടാക്കുന്നതു യഥാര്‍ഥ ഹിന്ദുക്കള്‍ അനുവദിക്കില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ പ്രതികരണം.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം അടുത്ത മാസം ആരംഭിക്കുമെന്നു വ്യക്തമാക്കി വി.എച്ച്.പി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിവസമായ ഡിസംബര്‍ ആറിനുതന്നെ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന വിദ്വേഷപ്രസ്താവനയുമായി സ്വാധി പ്രാച്ചിയും രംഗത്തെത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Kerala
  •  2 months ago
No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  3 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  3 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  3 months ago