ലണ്ടന്‍ തീപിടിത്തം: മരണസംഖ്യ 17 ആയി
ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ നോര്‍ത്ത് കെന്‍സിങ്ടണില്‍ ഗ്രെന്‍ഫെല്‍ ടവറിലുണ്ടായ വന്‍ തീപിടിത്തതില്‍ മരണസംഖ്യ 17 ആയി. സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷമാണ് മേ അന്വേഷണം പ്രഖ്യാപിച്ചത്. ഒരു ജഡ്ജി തലവനായ സമിതിയാണ് അന്വേഷണം നടത്തുക. എങ്ങനെയാണ് ഇത്രയും വലിയ കെട്ടിടം വളരെ പെട്ടെന്ന് കത്തിയമര്‍ന്നതെന്ന കാര്യത്തില്‍ ഉത്തരം ആവശ്യമാണെന്ന് അവര്‍ പറഞ്ഞു.
ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനും സ്ഥലം സന്ദര്‍ശിച്ചു. അപകടത്തിനു പിന്നിലെ സത്യം പുറത്തുവരേണ്ടതുണ്ടെന്ന് കോര്‍ബിന്‍ പറഞ്ഞു. ദുരന്തത്തിനിരയായ എല്ലാ കുടുംബങ്ങളെയും മറ്റിടങ്ങളില്‍ പുനരധിവസിപ്പിക്കുമെന്ന് ഭവനവകുപ്പ് മന്ത്രി അലോക് ശര്‍മ അറിയിച്ചു.മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. ദുരന്തത്തെ തുടര്‍ന്ന് കാണാതായവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കത്തിയമര്‍ന്ന കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പലരെയും ഇനിയും കണ്ടെത്താനായിട്ടില്ല. 30ലേറെ പേര്‍ ഇപ്പോഴും ആശുപത്രിയില്‍ കഴിയുകയാണ്. ഇതില്‍ 17 പേരുടെ സ്ഥിതി അതീവ ഗുരുതരമാണ്.
ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് 24 നിലയുള്ള ഗ്രെന്‍ഫെല്‍ ടവറിന് തീപിടിച്ചത്. സംഭവസമയം 600ഓളം പേര്‍ കെട്ടിടത്തിനകത്തുണ്ടായിരുന്നുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ആകെ 120 ഫഌറ്റുകളാണ് ഗ്രെന്‍ഫല്‍ ടവറിലുണ്ടായിരുന്നത്. 2016ല്‍ നവീകരണ പ്രവൃത്തി പൂര്‍ത്തിയായ കെട്ടിടത്തെ തീ പൂര്‍ണമായും വിഴുങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."