ഐ.എ.എസ്, ഐ.പി.എസ് തലപ്പത്ത് അഴിച്ചുപണി; ടോമിന് ജെ. തച്ചങ്കരിയും മുഹമ്മദ് ഹനീഷും ദേവികുളം സബ്കലക്ടര്‍ രേണുരാജും ഉള്‍പ്പെടെയുള്ളവരുടെ പദവിയില്‍ മാറ്റം
തിരുവനന്തപുരം: പൊലിസ്, സിവില്‍ സര്‍വിസ് തലപ്പത്ത് സര്‍ക്കാര്‍ അഴിച്ചുപണി. ടോമിന് ജെ. തച്ചങ്കരിയെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായി നിയമിച്ചു. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിവാദത്തിലായ കൊച്ചി മെട്രോ എം.ഡി മുഹമ്മദ് ഹനീഷിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി തൊഴില്‍ നൈപുണ്യവകുപ്പ് സെക്രട്ടറിയായി നിയമിച്ചു.
നികുതി എക്സൈസ് വകുപ്പിന്റെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. അല്‍കേഷ് കുമാര്‍ ശര്‍മയാണ് കൊച്ചി മെട്രോയുടെ പുതിയ എം.ഡി. ദേവികുളം സബ്കലക്ടറായിരുന്ന വി.ആര് രേണുരാജിനും സ്ഥലംമാറ്റമുണ്ട്. പൊതുഭരണവകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായാണ് പുതിയ നിയമനം. ഭീകരവിരുദ്ധ സേന മേധാവിയായിരുന്ന എസ്.പി ചൈത്ര തെരേസ ജോണിന് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ ചുമതല നല്കി. എസ്.പി ദിവ്യ ഗോപിനാഥിന് വനിതാ ബറ്റാലിയന് ചുമതലയും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."