അംഗരക്ഷകര്‍ക്കു യു.എസ് അറസ്റ്റു വാറണ്ട്; പ്രതിഷേധവുമായി ഉര്‍ദുഗാന്‍
അങ്കാറ: തന്റെ അംഗരക്ഷകര്‍ക്കു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച യു.എസ് നടപടിക്കെതിരെ വിമര്‍ശനവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഉര്‍ദുഗാന്റെ യു.എസ് സന്ദര്‍ശനത്തിനിടെ വാഷിങ്ടണിലെ തുര്‍ക്കി എംബസിക്കു പുറത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് യു.എസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സംഘര്‍ഷത്തില്‍ നിരവധിയാളുകള്‍ക്ക് പരുക്കേറ്റിരുന്നു.
ഇതെന്ത് നിയമമാണെന്ന് അദ്ദേഹം ചോദിച്ചു. തന്നെ സംരക്ഷിക്കാനല്ലായിരുന്നെങ്കില്‍ അവരെ യു.എസിലേക്ക് തന്റെ കൂടെ കൊണ്ടുപോവേണ്ട ആവശ്യം എന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
പികെകെ പോരാളികളും ഫീറ്റോ എന്ന തീവ്രവാദ സംഘത്തിലെ ആളുകളുമാണ് സംഘര്‍ഷത്തിനു പിന്നിലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവസ്ഥലത്തു നിന്ന് മാറിയാണ് തന്റഎ അംഗരക്ഷകര്‍ ഉണ്ടായിരുന്നത്. അക്രമം തടയാന്‍ അമേരിക്കന്‍ പൊലിസ് ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. തുര്‍ക്കിയിലാണ് ഇത്തരമൊരു സംഭവമുണ്ടാതെങ്കില്‍ എന്തായിരിക്കും പ്രതികരണമെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."