നശിച്ചത് ഒരേക്കര്‍ നെല്‍കൃഷി; ദുരിതാശ്വാസമായി കര്‍ഷകന് ലഭിച്ചത് നാലായിരം രൂപ മാത്രം
കാട്ടിക്കുളം: കാലവര്‍ഷക്കെടുതിയില്‍ കമ്പനി നദി ദിശമാറി ഒഴുകി ഒരേക്കര്‍ നെല്‍പ്പാടം പൂര്‍ണമായും നശിച്ചിട്ടും യാതൊരു നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചില്ലെന്ന് കര്‍ഷകര്‍.
വയല്‍ മുഴുവന്‍ ചരലും മണ്ണും മൂടിയ നിലയിലാണ്. കേരളത്തെ പുനര്‍നിര്‍മിക്കാനും കാര്‍ഷിക നഷ്ടം നല്‍കാനും കോടികള്‍ ഖജനാവിലെത്തിയിട്ടും അര്‍ഹതപ്പെട്ട സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. പാല്‍വെളിച്ചം പനകുന്നേല്‍ ശിവന്റെ ഒരേക്കര്‍ കൃഷിയിടമാണ് പാടെ നശിച്ചത്. ഒന്നും സംഭവിക്കാത്ത ഒട്ടനവധി പേര്‍ക്ക് 10000 മുതല്‍ 30000 രൂപ വരെ ലഭിച്ചുവെന്നാണ് ശിവന്‍ പറയുന്നത്. എകദേശം 50 ഏക്കറോളം നെല്‍പ്പാടമാണ് പാല്‍വെളിച്ചം മുതല്‍ ബാവലി വരെ നശിച്ചത്.
ഒരേക്കര്‍ കൃഷി നശിച്ചവര്‍ക്ക് 25000 മുതല്‍ 30000 രൂപ വരെ നല്‍കുമെന്ന് കൃഷി മന്ത്രി പറയുണ്ടെങ്കിലും പ്രളയക്കെടുതി നഷ്ടം വിലയിരുത്താന്‍ പോലും വേണ്ടപ്പെട്ടവര്‍ എത്തിയിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു. ഒരേക്കര്‍ നെല്‍കൃഷി നശിച്ചിട്ടും ലഭിച്ചത് 4000 രൂപയാണെന്നും ശിവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."