ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്
മോസ്‌കോ: ഭീകരസംഘടനയായ ഐ.എസിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി സിറിയയില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ സൈന്യം.
മേയ് 28ന് റാഖയിലുണ്ടായ വ്യോമാക്രമണത്തില്‍ ബാഗ്ദാദി ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ബാഗ്ദാദിയുടെ മരണവാര്‍ത്ത സ്ഥിരീകരിക്കാനാവില്ലെന്ന് അമേരിക്ക അറിയിച്ചു.
വടക്കന്‍ സിറിയയിലെ റാഖയില്‍ ചേര്‍ന്ന ഐ.എസ് യോഗത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഡ്രോണുകള്‍ ഉപയോഗിച്ച് സ്ഥലവും സമയവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മനസിലാക്കി. ഐ.എസിലെ മുതിര്‍ന്ന നേതാക്കളും 30 ഫീല്‍ഡ് കമാന്‍ഡര്‍മാരും 300 സുരക്ഷാഭടന്‍മാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു.
മുന്‍പും ബാഗാദാദി കൊല്ലപ്പെട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇവയൊന്നും തന്നെ ഇതുവരെ ഔദ്യോഗികമായി സ്ഥരീകരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."